പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ: കരാർ നിയമനം

Mar 25, 2022 at 3:31 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ഒരു ലാബ് ടെക്‌നിഷ്യൻ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് രണ്ട് വർഷ ദൈർഘ്യമുള്ള മെക്കാനിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷം ദൈർഘ്യമുള്ള മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ/സർട്ടിഫിക്കറ്റ്. ഒപ്പം മെഡിക്കൽ ലബോറട്ടറിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സയൻസ് ബിരുദവും മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

\"\"

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 31 നു വൈകിട്ട് മൂന്നിന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ അപേക്ഷിക്കണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

Follow us on

Related News