JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗുരു തേജ് ബഹാദൂർ ഖൽസാ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള 66 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായാണ് ഒഴിവുകൾ. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 20. ജനറൽ വിഭാഗത്തിൽ ആണ് എല്ലാ ഒഴിവുകളും. ഹിസ്റ്ററി, കോമേഴ്‌സ് വിഷയങ്ങളിലെ ഓരോ ഒഴിവ് കാഴ്ച പരിമിതിയുള്ള ഭിന്നശേഷിക്കാർക്കും പൊളിറ്റിക്കൽ സയൻസിലെ ഒരു ഒഴിവ് എൽ.ഡി. വിഭാഗത്തിൽ പെടുന്ന ഭിന്നശേഷിക്കാർക്കും സംവരണം ചെയ്തതാണ്.
ഒഴിവുകൾ: ഇംഗ്ലീഷ്- 7, പഞ്ചാബി- 5, ഹിന്ദി- 3, ഇക്കണോമിക്സ്- 4, ഹിസ്റ്ററി- 4, പൊളിറ്റിക്കൽ സയൻസ്- 2, കോമേഴ്‌സ്- 10, മാത്തമാറ്റിക്സ്- 3, ബോട്ടണി- 6, കെമിസ്ട്രി- 2, ഇലക്ട്രോണിക്സ്- 2, കംപ്യൂട്ടർ സയൻസ്- 5, ഫിസിക്സ്- 3, സുവോളജി- 6, എൺവയൻമെന്റൽ സയൻസ്- 2.
കൂടുതൽ വിവരങ്ങൾക്ക്: https://sgtbkhalsadu.ac.in