JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾക്ക് ഇന്ന് തുടക്കമാകും. മാർച്ച് 14നാണ് രണ്ടാം അലോട്ട്മെന്റ്. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ നിലവിലുള്ള
ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട
അലോട്ട്മെന്റിലേക്ക് പരിഗണിക്കണം എന്നുണ്ടെങ്കിൽ അത് ഉറപ്പാക്കണം. കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് കൺഫർമേഷൻ നടത്തണം. ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവ ഇന്നുമുതൽ 11ന് രാവിലെ 10വരെ അനുവദിക്കും. ഈ സൗകര്യം http://cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാകും. ഈ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ രണ്ടാംഘട്ടഅലോട്ട്മെന്റ് 14ന് വൈകിട്ടോടെ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്. http://cee.kerala.gov.in, ഹെൽപ് ലൈൻ നമ്പർ 0471-2525300.