editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

സ്‌കൂൾവിക്കി പുരസ്ക്കാരത്തിന് മാർച്ച്‌ 15വരെ സമയം: ഒന്നാം സമ്മാനം 1.5ലക്ഷം

Published on : March 03 - 2022 | 4:30 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വിക്കി പുരസ്‌ക്കാരത്തിനായി സ്കൂളുകൾ ഇപ്പോൾ വിവരങ്ങൾ പുതുക്കാം. സംസ്ഥാന-ജില്ലാതല അവാർഡുകൾക്കായി സ്‌കൂളുകൾക്ക് മാർച്ച് 15 വരെയാണ് സമയം. കേരളത്തിലെ സ്‌കൂളുകളുടെ വിജ്ഞാനകോശമായ സ്‌കൂൾവിക്കി http://schoolwiki.in പോർട്ടലിൽ അതത് സ്കൂളുകളുടെ പൂർണമായ വിവരങ്ങളും പ്രവർത്തനങ്ങളും പുതുക്കണം. സ്‌കൂളുകളുടെ സ്ഥിതി വിവരങ്ങൾ, ചരിത്രം, പ്രാദേശിക ചരിത്രം, അടിസ്ഥാന സൗകര്യങ്ങൾ, പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ തുടങ്ങി സ്‌കൂളിനെക്കുറിച്ചുള്ള ഒരു വിജ്ഞാന കോശമെന്നതോടൊപ്പം വിദ്യാർത്ഥികളുടെ കലാസൃഷ്ടികളും ഡോക്യുമെന്റേഷനുകളും പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമായും സ്‌കൂൾവിക്കി പ്രവർത്തിക്കുന്നുണ്ട്.

നിലവിൽ ഒന്നരലക്ഷത്തിലധികം ലേഖനങ്ങളും നാല്പത്തിനാലായിരം ഉപയോക്താക്കളുമുള്ള സ്‌കൂൾവിക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്.
ഏറ്റവും മികച്ച രീതിയിൽ സ്‌കൂൾവിക്കി പേജുകൾ പരിപാലിക്കുന്ന സ്‌കൂളുകൾക്ക് സംസ്ഥാനതലത്തിൽ 1.5 ലക്ഷം, 1 ലക്ഷം, 75,000 രൂപ വീതവും ജില്ലാതലത്തിൽ 25,000, 15,000, 10,000 രൂപയും അവാർഡുകൾ നൽകും.

ഇൻഫോബോക്‌സിലെ വിവരങ്ങളുടെ കൃത്യത, ചിത്രങ്ങൾ, നാവിഗേഷൻ, സ്‌കൂൾ മാപ്പ്, ക്ലബ്ബുകൾ തുടങ്ങിയ ഇരുപത് അവാർഡ് മാനദണ്ഡങ്ങളും കൈറ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. മീഡിയാ വിക്കിയുടെ പുതിയ പതിപ്പിലേക്ക് മാറിയതോടെ സ്‌കൂൾവിക്കിയിൽ വിഷ്വൽ എഡിറ്റിംഗ് സൗകര്യമുൾപ്പെടെ ലഭ്യമാക്കുകയും വേഗതയും കാര്യക്ഷമതയും കൂടുകയും ചെയ്തിട്ടുണ്ട്. പുതിയ സംവിധാനത്തിൽ 11,561 സ്‌കൂളുകളിലെ അധ്യാപകർക്ക് കൈറ്റ് ഈ വർഷം പരിശീലനം നൽകിക്കഴിഞ്ഞു.
പങ്കാളിത്ത രീതിയിൽ വിവരശേഖരണം സാധ്യമാക്കുന്ന സ്‌കൂൾവിക്കിയിൽ ഓരോ സ്‌കൂളിലേയും പൂർവവിദ്യാർത്ഥികൾ ഉൾപ്പെടെ പൊതുസമൂഹത്തിനും വിവരങ്ങൾ നൽകാൻ സംവിധാനമേർപ്പെടുത്തണമെന്നും സ്‌കൂൾതല എഡിറ്റോറിയൽ ടീം ഇത് പരിശോധിച്ച് തുടർ നടപടികൾ എടുക്കണമെന്നും നിഷ്‌കർഷിക്കുന്ന സർക്കാർ ഉത്തരവിറങ്ങി. സ്‌കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതു സഞ്ചയത്തിൽ ലഭിക്കേണ്ടതായതിനാൽ പകർപ്പവകാശ ലംഘനം ഉണ്ടാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കണമെന്നും, വിദ്യാഭ്യാസ ഓഫീസർമാർ ‘സ്‌കൂൾവിക്കി’ പേജുകൾ പ്രത്യേകം പരിശോധിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ നിഷ്‌കർഷിക്കുന്നുണ്ട്.
2017-ലെ സംസ്ഥാന കലോത്സവത്തിലെ രചന-ചിത്ര- കാർട്ടൂൺ മത്സരങ്ങളുടെ സൃഷ്ടികൾ, കോവിഡ് കാലത്തെ ‘അക്ഷരവൃക്ഷം’ രചനകൾ, രണ്ടായിരത്തിലധികം സ്‌കൂളുകളുടെ ഡിജിറ്റൽ മാഗസിനുകൾ, നവംബറിൽ നടത്തിയ തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി മത്സര രചനകൾ എന്നിങ്ങനെ നിരവധി വിഭവങ്ങൾ സ്‌കൂൾവിക്കിയിലുണ്ട്. 2010 ലെ സ്റ്റോക്‌ഹോം ചലഞ്ച് അന്താരാഷ്ട്ര പുരസ്‌കാരം മുതൽ 2020ലെ ഡിജിറ്റൽ ടെക്‌നോളജി സഭ എക്‌സലൻസ് അവാർഡ് വരെ പത്തിലധികം പുരസ്‌കാരങ്ങളും സ്‌കൂൾവിക്കിക്ക് ലഭിച്ചിട്ടുണ്ട്.

0 Comments

Related News