JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഠന സംബന്ധമായ സംശയ നിവാരണത്തിന് കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ live ഫോൺ ഇൻ പരിപാടി. നാളെമുതൽ (മാർച്ച് 3) ആണ് പരിപാടി ആരംഭിക്കുക. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഫോൺ വഴി സംശയങ്ങൾ ചോദിച്ചറിയാം. എസ്എസ് എൽസി വിദ്യാർത്ഥികൾക്ക് വൈകിട്ട് 5.30മുതൽ 7വരെയും പ്ലസ് ടു വിദ്യാർത്ഥിക്കക്ക് രാത്രി 7.30മുതൽ 9വരെയും (ഒന്നര മണിക്കൂർ) ഫോൺ വഴി സംസാരിക്കാം. 1800 425 9877 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ഓരോ ദിവസത്തെയും ലൈവ് ഫോൺ ഇൻ പരിപാടിയുടെ പുന: സംപ്രേഷണം അടുത്ത ദിവസം രാവിലെ 6മുതൽ 7.30 (എസ്എസ്എൽസി) വരെ കൈറ്റ് വിക്റ്റേഴ്സ് ചാനലിലും പ്ലസ് ടു ഫോൺ ഇൻ പരിപാടി വൈകിട്ട് 5.30 മുതൽ 7വരെ കൈറ്റ് വിക്റ്റേഴ്സ് പ്ലസ് ചാനലിലും കാണാം.
പത്താംക്ലാസില്‍ മാര്‍ച്ച് 3 മുതല്‍ 5 വരെ തുടര്‍ച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും 7 മുതല്‍ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നിങ്ങനെയാണ് ലൈവ് ഫോണ്‍-ഇന്‍. മാര്‍ച്ച് 12 ന് ഭാഷാവിഷയങ്ങളും ലൈവ് നല്‍കും. പ്ലസ് ടു വിഭാഗത്തിന് മാര്‍ച്ച് 3 മുതല്‍ 12 വരെ തുടര്‍ച്ചയായി കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി, മാത്‍സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍സയന്‍സ്/ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളും മാര്‍ച്ച് 13 ന് ഭാഷാവിഷയങ്ങളും മാര്‍ച്ച് 14 ന് പൊളിറ്റിക്കല്‍ സയന്‍സും ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ ലഭ്യമാക്കും. കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്തദിവസം പത്താംക്ലാസ് രാത്രി 7.30 നും പ്ലസ് ടു വൈകുന്നേരം 5.30 നും പുനഃസംപ്രേഷണം ചെയ്യും.