പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ജൂൺ 4ന്: അപേക്ഷ ഏപ്രിൽ 25വരെ

Feb 20, 2022 at 8:07 am

Follow us on

തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ജനുവരിയിൽ  നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ നാലിന് നടക്കും. പരീക്ഷയ്ക്ക് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും   അപേക്ഷിക്കാം. 01.01.2023-ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം.

\’തത്സമയ വാർത്തകൾ ചുരുക്കത്തിൽ\’!!!

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

02/01/2010-ന് മുൻപോ 01/07/2011-ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കില്ല. (അതായത് 01/01/2023-ൽ അഡ്മിഷൻ സമയത്ത് 11 1/2 വയസിനും 13 വയസിനും ഉള്ളിലുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കുന്നതല്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികൾക്ക്  ജാതി തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകൾ  സഹിതം 555 രൂപയ്ക്കും അപേക്ഷിക്കാം. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. ഡിമാന്റ് ഡ്രാഫ്റ്റ്  \’THE COMMANDANT, RIMC DEHRADUN,\’ DRAWEE BRANCH,  STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE – 01576) UTTARAKHAND  എന്ന വിലാസത്തിൽ  മാറാവുന്ന  തരത്തിൽ  എടുത്ത് കത്ത് സഹിതം \’THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEHRADUN, UUTTARAKHAND 248003\’ എന്ന വിലാസത്തിൽ  അപേക്ഷിക്കണം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശം http://rimc.gov.in ൽ ലഭ്യമാണ്.
കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് ഏപ്രിൽ 25 നകം ലഭിക്കുന്ന തരത്തിൽ \’സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12\’ എന്ന വിലാസത്തിൽ  അയയ്ക്കണം.
ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ  നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോം (2 കോപ്പി), പാസ്‌പോർട്ട്   വലിപ്പത്തിലുള്ള  2    ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ മേൽവിലാസം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (Domicile Certificate) എന്നിവയും അപേക്ഷയ്‌ക്കൊപ്പം നൽകണം.

\"\"


വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി, ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ     സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പും ആധാർ കാർഡിന്റെ രണ്ട് പകർപ്പും (ഇരുവശവും ഉള്ളത്) നൽകണം. 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ്  ലഭിക്കേണ്ട മേൽ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം.

\"\"

Follow us on

Related News