editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി ‘കൈറ്റ് ബോർഡും’: പഠനം സുഗമമാക്കാൻ പുതിയ സംവിധാനംഒരേസമയം ഇരട്ട ബിരുദപഠനം: ഈവർഷം മുതൽ ആരംഭിക്കാൻ യുജിസി നിർദേശംSET- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അപേക്ഷ ഇന്നുമുതൽപ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെന്റ്,പിഎച്ച്ഡി പ്രവേശനം, റിഫ്രഷർ കോഴ്സ്: കണ്ണൂർ സർവകലാശാല വാർത്തകൾTATA, HCL റിക്രൂട്ട് -ട്രെയിൻ ആൻഡ് ഡിപ്ലോയ് പ്രോഗ്രാം: പ്ലസ്ടു പാസ്സായവർക്ക് അവസരംസംസ്ഥാന സ്കൂൾ കലോത്സവം മാന്വൽ പ്രകാരം നടക്കും: പൊതുവിദ്യാഭ്യാസ ഡയറക്ടർദേശീയഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിൽ പ്രവേശനം സൗജന്യംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, പ്രവേശനം മാറ്റി: കേരള സർവകലാശാല വാർത്തകൾഅവധി, പരീക്ഷാ ഫലങ്ങൾ, പിജി പ്രവേശനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷകൾ മാറ്റി, യോഗ പിജി ഡിപ്ലോമ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ  

സ്കൂൾ പഠനത്തിൽ കലാപഠനം നിർബന്ധമാക്കണം: ദേശീയ കലാപഠന സർവകലാശാലയും

Published on : February 17 - 2022 | 9:26 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ പഠന കാലയളവിൽ കലാപഠനം നിർബന്ധമാക്കാൻ പാർലമെന്ററികാര്യ സമിതിയുടെ ശുപാർശ. സ്കൂൾ പഠനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസ കാലയളവിൽ കലാപഠനത്തിന് പ്രാധാന്യം നൽകാൻ കേന്ദ്ര കലാപഠന സർവകലാശാല സ്ഥാപിക്കണമെന്നും ശുപാർശയുണ്ട്. വിദ്യാർത്ഥികളുടെ സർഗാത്മകവും മികവുറ്റതുമായ പഠനത്തിനു കരുത്തേകാൻ 10വരെയുള്ള സ്കൂളുകളിലെ കലാപഠനത്തിന് സാധിക്കുമെന്നാണു സമിതിയുടെ വിലയിരുത്തൽ. ചിത്രകല, നൃത്തകല, സംഗീതം, നാടകം എന്നിവ പാഠ്യവിഷയമാക്കണം. ഇന്ത്യയുടെ തനത് കലാരൂപങ്ങൾക്കും സംസ്കാരത്തിനും പ്രാധാന്യം നൽകിയാകും പഠനം. ഉന്നത കലാപഠനത്തിനായുള്ള ദേശീയ സർവകലാശാലയുടെ പ്രാദേശിക സെന്ററുകൾ എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കണമെന്നും ശുപാർശയിൽ നിർദേശിക്കുന്നുണ്ട്. നിലവിൽ സി.ബി.എസ്.ഇ. ഒൻപത്, 10 ക്ലാസുകളിൽ നിർബന്ധിത കലാപഠനം നിർദേശിക്കുന്നുണ്ട്. കേരളസർക്കാർ 10 വരെ ക്ലാസുകളിൽ കലാ, കായിക പ്രവൃത്തിപരിചയമെന്ന പേരിൽ നിർബന്ധി ഒരു വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത, നാടൻ കലാരൂപങ്ങൾക്കും സ്കൂളുകൾ പ്രാധാന്യം നൽകണമെന്നും സമിതി നിർദേശിക്കുന്നുണ്ട്.

0 Comments

Related News