JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തേഞ്ഞിപ്പലം: കെ.ഐ.ഐ.ടി. ഭുവനേശ്വറില്‍ വെച്ച് 21 മുതല്‍ 24 വരെ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് ടീമിനെ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ സി.അനശ്വര നയിക്കും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എം.പി. അര്‍ച്ചനയാണ് വൈസ് ക്യാപ്റ്റന്‍. 24 അംഗ ടീമാണ് കാലിക്കറ്റിനു വേണ്ടി ട്രാക്കിലിറങ്ങുക. സേവ്യര്‍ പൗലോസ്, ശ്രീകാന്ത്, ജീഷ് കുമാര്‍ എന്നിവര്‍ പരിശീലകരും ദീപിക മാനേജരുമാണ്. ടീമംഗങ്ങള്‍ക്കുള് ജഴ്‌സി സിണ്ടിക്കേറ്റ് അംഗം അഡ്വ ടോം. കെ. തോമസ് വിതരണം ചെയ്തു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലുള്ള ആന്‍സി സോജന്‍, അഞ്ജലി പി.ഡി. എന്നിവരെ ടീമിലെത്തിക്കുന്നതിന് സര്‍വകലാശാല എല്ലാ ശ്രമങ്ങളും നടത്തുന്നതായി കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.