JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം (നാഷണൽ കരിയർ സെന്റർ ഫോർ എസ്.സി./എസ്.ടി) പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 23ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. തൈക്കാട് സംഗീത കോളജിനു പുറകുവശത്തുള്ള നാഷണൽ കരിയർ സെന്റർ ഫോർ എസ്.സിഎസ്.ടിയിൽവച്ചാണു പരിപാടി. ഫിനാൻഷ്യൽ അഡൈ്വസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നീ തസ്തികകളിൽ 70 ഓളം ഒഴിവുകളിലേക്കാണ് തൊഴിൽ മേള. 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും 25നും 65നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ https://forms.gle/PvGjd3XrGsYpITiJ7 എന്ന ലിങ്കിൽ രജിസ്റ്റർചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2332113, 8304009409.