JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP)ഭാഗമായി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ വരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ വിവിധ ഘട്ടങ്ങളായി തിരിച്ച് മുഴുവനായും ക്രെഡിറ്റ് സംവിധാനത്തിലേക്ക് മറ്റുകയാണ്. ഇതുമായി ബന്ധപ്പെട്ട കരടു മാർഗരേഖ യുജിസി പ്രസിദ്ധീകരിച്ചു. ബിരുദം മുതൽ പി.എച്ച്ഡിവരെ ഉന്നത വിദ്യാഭ്യാസ മേഖല ലെവൽ 5മുതൽ ലെവൽ 10 വരെയുള്ള 6ഘട്ടമായി തിരിച്ചാണ് ക്രെഡിറ്റ് നൽകുന്നത്. പരീക്ഷാ മൂല്യനിർണയ രീതിയിലും മാറ്റം വരുത്തും. ഭരണഘടന മൂല്യം, തൊഴിൽ ക്ഷമത, പൊതുപരിജ്ഞാനം, ധാർമിക-സദാചാര മൂല്യം, വ്യവസായ മനോഭാവം തുടങ്ങിയ വിവിധ ഘടകങ്ങളാണ് മൂല്യനിർണയത്തിനായി പരിഗണിക്കുക. പുറത്തിറക്കിയ കരട് മാർഗ്ഗരേഖയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഫെബ്രുവരി 13വരെ സമയം ഉണ്ട്. nepheqf@gmail.com എന്നഇ-മെയിൽ വഴി പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം .