പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

പ്രവേശന സമയക്രമം, ആയുഷ് യുജി ചോയ്സ് ഫില്ലിങ്: ഇന്നത്തെ വിവിധ മെഡിക്കൽ പ്രവേശന വാർത്തകൾ

Jan 30, 2022 at 11:32 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ പ്രവേശന സമയക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ നാളെ പ്രഖ്യാപിക്കും. അഖിലേന്ത്യ മെഡിക്കൽ പ്രവേശന സമയക്രമം പുതുക്കിയ സാഹചര്യത്തിലാണ് കേരളത്തിലെ സമയക്രമത്തിലും മാറ്റം കരുതുന്നത്. ഇതുസംബന്ധിച്ച തീരുമാനം നാളെ കൈക്കൊള്ളും. സംസ്ഥാനത്ത് ആലോട്ട്മെന്റ് ലഭിക്കുന്നവർക്ക് പ്രവേശനം നേടാനുള്ള സമയം നീട്ടി നൽകുമെന്നാണ് സൂചന.

ആയുഷ് യുജി ചോയ്സ് ഫില്ലിങ്
ആയുഷ് യുജി പ്രവേശനത്തിനുള്ള ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ്, ലോക്കിങ് എന്നിവയ്ക്കുള്ള സമയം ഫെബ്രുവരി 3വരെ നീട്ടി. നേരത്തെ ഇത് ഫെബ്രുവരി 2വരെ ആയിരുന്നു. അതേസമയം ആലോട്ട്മെന്റ് ഫലം മാറ്റമില്ലാതെ ഫെബ്രുവരി 5ന് പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് http://aaccc.gov.in

ആയുർവേദം (പിജി) പ്രൊഫൈൽ

പിജി ആയുർവേദ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാൻ ഫെബ്രുവരി 2വരെ സമയം. http://cee.kerala.gov.in വഴി ഫെബ്രുവരി 2ന് ഉച്ചയ്ക്ക് 2വരെ പ്രൊഫൈലിലെ തെറ്റുകൾ തിരുത്താം.

പിജി ഹോമിയോ പ്രവേശനം

പിജി ഹോമിയോ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് http://cee.kerala.gov.in വഴി ലഭ്യമാണ്. സീറ്റ് ഓപ്ഷൻ നൽകുന്നതിനുള്ള സമയം ഫെബ്രുവരി 3ന് വൈകിട്ട് 3വരെയാണ്.

പിജി പ്രവേശനം റാങ്ക് ലിസ്റ്റ്

പിജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. വിവരങ്ങൾ http://cee.kerala.gov.in ൽ ലഭ്യമാണ്. പുതിയ ഓപ്ഷൻ നൽകുന്നതിനും പുന:ക്രമീകരിക്കുന്നതിനുമുള്ള സമയ പരിധി ഇന്ന് വൈകിട്ട് 5വരെ.

Follow us on

Related News