JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ യു.ജി. (നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 17ന് തുടങ്ങും. എല്ലാ ബിരുദ പ്രോഗ്രാമുകളുടെയും റഗുലര്‍ ക്ലാസുകള്‍ സസ്‌പെന്‍ഡ് ചെയ്ത് അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്നതു വരേക്ക് എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകരുടെ സഹകരണം ഉറപ്പാക്കണമെന്നും സര്‍വകലാശാലാ ഉത്തരവില്‍ പറയുന്നു. സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും 17 മുതല്‍ ക്യാമ്പ് അവസാനിക്കുന്നതു വരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ല. അധ്യാപകര്‍ നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കണം. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിനായി ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. മറ്റു വിശദാംശങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍