പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഓരോ ദിവസവും വാക്‌സിൻ എടുക്കുന്ന കുട്ടികളുടെ കണക്ക് ക്ലാസുകളിൽ രേഖപ്പെടുത്തും: കുട്ടികൾ ഹാപ്പിയെന്ന് മന്ത്രി

Jan 3, 2022 at 10:25 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: കുട്ടികളുടെ വാക്‌സിനേഷനായി സംസ്ഥാനത്ത് എല്ലാ സജീകരണങ്ങളും തയ്യാറാണെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രം സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ദിവസം ഓരോ ക്ലാസിൽ എത്ര കുട്ടികൾ വാക്‌സിൻ എടുത്തു എന്ന കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. ഇങ്ങനെ ഓരോ ക്ലാസിലെ കുട്ടികളുടെ കണക്കുകൾ ശേഖരിച്ച് ഒരു ദിവസം ആ സ്കൂളിൽ വാക്‌സിൻ എടുത്ത കുട്ടികളുടെ ആകെ എണ്ണം ശേഖരിക്കും. വാക്‌സിൻ എടുക്കുന്നതിനായി കുട്ടികൾക്ക് അതത് ക്ലാസ് ടീച്ചർമാരുടെ സഹായം തേടാം. ആദ്യഘട്ടത്തിൽ കുട്ടികൾ ആശുപതിയിൽ എത്തി വാക്‌സിൻ എടുക്കുന്നതാണ് ഉചിതം. അടിയന്തര ഘട്ടത്തിൽ വൈദ്യസഹായം വല്ലതും ലഭ്യമാക്കേണ്ടി വന്നാൽ ആശുപത്രി അന്തരീക്ഷമാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ഭാഗത്തുനിന്ന് തികഞ്ഞ സഹകരണമാണ് ലഭിക്കുന്നത്.

വാക്‌സിനേഷൻ നടത്തിയ കുട്ടികൾ അതിന്റെ സന്തോഷം തന്നോട് പങ്കിട്ടന്നും മന്ത്രി പറഞ്ഞു. ആദ്യത്തെ 3ആഴ്ച പിഞ്ഞിട്ടാൽ വാക്‌സിനേഷൻ സ്വീകരിച്ച കുട്ടികളുടെ ആകെ കണക്കെടുക്കും. വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികളുടെ വാക്‌സിനേഷനായി പിന്നീട് കൂടുതൽ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണം. 15 വയസ് മുതൽ 18 വയസുവരെ പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികൾ അടക്കം 15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്സിൻ എടുക്കാൻ ഉള്ളത്. സിബിഎസ് ഇ, ഐസിഎസ് ഇ, ഐ ടി ഐ, പോളിടെക്നിക് വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും വാക്സിൻ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. സിബിഎസ്ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കുന്നുണ്ട്. എല്ലാ കുട്ടികളും വാക്സിൻ എടുത്തു എന്നത് ഉറപ്പ് വരുത്തും.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...