JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം നാളെ ആരംഭിക്കും. നാളെ ഉച്ചയ്ക്ക് 2മുതൽ മാർച്ച് 5നു വൈകിട്ട് 5 വരെ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അലോട്ട്മെന്റ്ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിൽ പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ച് സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ശേഷം ഒഴിവുള്ള സീറ്റുകലിലേക്കുള്ള സ്പോട്ട് അഡ്മിഷനുള്ള പട്ടിക ജനുവരി 6ന് രാവിലെ പ്രസിദ്ധീകരിക്കും.
0 Comments