പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഇന്നുമുതൽ ഓൺലൈൻ ക്ലാസുകൾക്കും അവധി: ഹയർസെക്കൻഡറി ക്ലാസുകൾ ഉണ്ടാകും

Dec 24, 2021 at 5:06 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽവഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ ഹയർസെക്കൻഡറി ക്ലാസുകളും എസ്എസ്എല്‍സി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും മാത്രമാണ് ക്രിസ്മസ് അവധിക്കാലത്ത് സംപ്രേക്ഷണം ചെയ്യുക. ബാക്കി ക്ലാസുകള്‍ക്ക് ഈ ദിവസങ്ങളിൽ അവധിയായിരിക്കും. വെള്ളി മുതല്‍ ഞായര്‍ വരെ എല്ലാ ക്ലാസുകൾക്കും അവധിയാണ്. തിങ്കള്‍ (ഡിസംബര്‍ 27) മുതല്‍ ശനി (ജനുവരി 1) വരെ പ്ലസ്‍വണ്‍ വിഭാഗത്തിന് രാവിലെ 8 മുതല്‍ 11.30 വരെ ഏഴ് ക്ലാസുകള്‍ ഉണ്ടാകും. പ്ലസ്‍ടു വിഭാഗത്തിന് രാവിലെ 11.30 മുതല്‍ വൈകുന്നേരം 4.30 വരെ പത്തു ക്ലാസുകളും. പത്താം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഈ ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 6വരെ സംപ്രേഷണം ചെയ്യും.

\"\"

പുതിയ ക്ലാസുകള്‍ക്ക് പകരം നിലവില്‍ സംപ്രേഷണം ചെയ്ത പൊതു ക്ലാസുകള്‍ക്കാണ് ഇപ്രകാരം ദിവസവും 3 ക്ലാസുകള്‍ എസ്എസ്എൽസി ഇംഗ്ലീഷ് മീഡിയത്തിലായി നല്‍കുന്നത്. ഒരു കുട്ടിക്ക് പരമാവധി മൂന്ന് ക്ലാസുകള്‍ (ഒന്നര മണിക്കൂര്‍) മാത്രം കാണേണ്ട വിധത്തിലാണ് അവധിക്കാല ക്ലാസുകള്‍ ക്രമീക്കുക.
അവധിക്കാല ക്ലാസുകള്‍ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ തൊട്ടടുത്ത ദിവസം പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാവിലെ 10 മുതലും പ്ലസ്‍വണ്‍ 11.30 മുതലും പ്ലസ്‍ടുവിന് വൈകിട്ട് 5 മുതലുമാണ് ക്ലാസുകള്‍ നടക്കുക.

\"\"

Follow us on

Related News