editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 30വരെദേവസ്വം ബോർഡുകളിലെ ജോലിക്കായി ആർക്കും പണം നൽകി വഞ്ചിതരാകരുത്; ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി പ്രോഗ്രാംബിരുദതല പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനം; പ്രതീക്ഷിക്കുന്നത് 20000 ഒഴിവുകൾഎസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.കുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതി

ഇന്നുമുതൽ ഓൺലൈൻ ക്ലാസുകൾക്കും അവധി: ഹയർസെക്കൻഡറി ക്ലാസുകൾ ഉണ്ടാകും

Published on : December 24 - 2021 | 5:06 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽവഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ ഹയർസെക്കൻഡറി ക്ലാസുകളും എസ്എസ്എല്‍സി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും മാത്രമാണ് ക്രിസ്മസ് അവധിക്കാലത്ത് സംപ്രേക്ഷണം ചെയ്യുക. ബാക്കി ക്ലാസുകള്‍ക്ക് ഈ ദിവസങ്ങളിൽ അവധിയായിരിക്കും. വെള്ളി മുതല്‍ ഞായര്‍ വരെ എല്ലാ ക്ലാസുകൾക്കും അവധിയാണ്. തിങ്കള്‍ (ഡിസംബര്‍ 27) മുതല്‍ ശനി (ജനുവരി 1) വരെ പ്ലസ്‍വണ്‍ വിഭാഗത്തിന് രാവിലെ 8 മുതല്‍ 11.30 വരെ ഏഴ് ക്ലാസുകള്‍ ഉണ്ടാകും. പ്ലസ്‍ടു വിഭാഗത്തിന് രാവിലെ 11.30 മുതല്‍ വൈകുന്നേരം 4.30 വരെ പത്തു ക്ലാസുകളും. പത്താം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഈ ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 6വരെ സംപ്രേഷണം ചെയ്യും.

പുതിയ ക്ലാസുകള്‍ക്ക് പകരം നിലവില്‍ സംപ്രേഷണം ചെയ്ത പൊതു ക്ലാസുകള്‍ക്കാണ് ഇപ്രകാരം ദിവസവും 3 ക്ലാസുകള്‍ എസ്എസ്എൽസി ഇംഗ്ലീഷ് മീഡിയത്തിലായി നല്‍കുന്നത്. ഒരു കുട്ടിക്ക് പരമാവധി മൂന്ന് ക്ലാസുകള്‍ (ഒന്നര മണിക്കൂര്‍) മാത്രം കാണേണ്ട വിധത്തിലാണ് അവധിക്കാല ക്ലാസുകള്‍ ക്രമീക്കുക.
അവധിക്കാല ക്ലാസുകള്‍ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ തൊട്ടടുത്ത ദിവസം പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാവിലെ 10 മുതലും പ്ലസ്‍വണ്‍ 11.30 മുതലും പ്ലസ്‍ടുവിന് വൈകിട്ട് 5 മുതലുമാണ് ക്ലാസുകള്‍ നടക്കുക.

0 Comments

Related News