JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
കാസർകോട്: കേരളം മറ്റു സംസ്ഥാനങ്ങള അപേക്ഷിച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിിലും സ്ത്രീ ശാക്തീകരണ ത്തിലും ഏറെ മുന്നിലാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. പെരിയ തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ ബിരുദദാനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഠനമേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. യുനെസ്‌കോയുടെ ഗ്ലോബല്‍ നെറ്റ്വര്‍ക്കില്‍ കേരളത്തില്‍ നിന്ന് തൃശ്ശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു.
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളത്തിന്റെ പ്രശംസിച്ച രാഷ്ട്രപതി ശ്രീനാരായണഗുരുവിന്റെ വിദ്യകൊണ്ട് പ്രബുദ്ധരാവുക മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിത എന്നിവയും പ്രഭാഷണത്തിൽ പരാമർശിച്ചു.
കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങില്‍ ബിരുദം നേടിയ എല്ലാ വിദ്യാര്‍ത്ഥികളേയും അഭിനന്ദിക്കുന്നു. സര്‍വ്വകലാശാലയിലെ എല്ലാ ജീവനക്കാരും അധ്യാപകരും അഭിനന്ദനം അര്‍ഹിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ നിമിഷം. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച വിദ്യാർത്ഥികളും അവരുടെ കുടുംബവും വിദ്യയിലൂടെ ശാക്തീകരിക്കപ്പെടുകയാണ്. രാജ്യം മുഴുവന്‍ നിങ്ങളുടെ കുടുംബമാണ്, ഇന്നത്തെ നിങ്ങളുടെ നേട്ടം രാഷ്ട്രനിര്‍മ്മാണ ദൗത്യത്തിന് സംഭാവന നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഭാവിയില്‍ നേട്ടങ്ങളുണ്ടാകട്ടെയെന്ന് രാഷ്ട്രപതി പറഞ്ഞു