JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: എൽഎസ്എസ്/യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകളിലെ പ്രൈമറി വിഭാഗത്തിനും ഡിസംബർ 18ന് (ശനിയാഴ്ച)അവധി പ്രഖ്യാപിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തെ എൽഎസ്എസ് / യുഎസ് എസ്
പരീക്ഷകൾ ഡിസംബർ 18നാണ് നടക്കുന്നത്. പ്രൈമറി വിഭാഗങ്ങൾക്ക് പുറമെ പരീക്ഷാകേന്ദ്രങ്ങൾ ആയ മുഴുവൻ സ്കൂളുകൾക്കും പരീക്ഷാദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റേഴ്സ്
എന്നീ ഡ്യൂട്ടികൾക്ക് സംസ്ഥാനത്തെ പ്രൈമറി അദ്ധ്യാപകരുടെ സേവനം ഈ
പരീക്ഷയ്ക്ക് ആവശ്യമുള്ളതായി പരീക്ഷ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആയതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്ക്കൂളുകൾക്കും ഹൈസ്കൂളു
കളിലെ പ്രൈമറി വിഭാഗത്തിനും, കൂടാതെ പരീക്ഷാകേന്ദ്രങ്ങളായ മുഴുവൻ
സ്ക്കൂളുകൾക്കും പരീക്ഷാ ദിവസം അവധി പ്രഖ്യാപിക്കുന്നതായും പരീക്ഷയുടെ
സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ
ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തുന്നതായും പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.