പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

ഇന്നത്തെ പരീക്ഷാകേന്ദ്രത്തിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾ

Dec 16, 2021 at 5:11 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: ഇന്ന് (ഡിസംബർ16) ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. – ബി.എ/ ബി.കോം. (2020 അഡ്മിഷൻ – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്കായി ഗവ. സംസ്കൃത കോളേജ്, തൃപ്പൂണിത്തുറ, പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ബി.കോം. വിദ്യാർത്ഥികൾ, പുത്തൻകുരിശ് സെന്റ് തോമസ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലാണ് പരീക്ഷ എഴുതേണ്ടത്. ബി.എ. വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം ഗവ. സംസ്കൃത കോളേജ്, തൃപ്പൂണിത്തുറയിൽ തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.

\"\"

സർട്ടിഫിക്കറ്റ് കോഴ്സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്, ബെയ്സിക് കൊൺസിലിംഗ് ആ്ന്റ് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ പത്ത് ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഡിസംബർ 30 -ന് ആരംഭിക്കുന്ന ഈ കോഴ്സിൽ ചേരുവാൻ താല്പര്യമുള്ളവർ ircdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷൻ ഫീസ് – 2000 രൂപ
വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ – 9746085144, 9074034419

പട്ടിക വിഭാഗക്കാർക്ക് സാമ്പത്തിക സഹായം

രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളിൽ നടത്തുന്ന സെമിനാറുകൾ/ കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഗവേഷണ വിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധി സർവ്വകലാശാല സാമ്പത്തികസഹായം നൽകുന്നു. സർവ്വകലാശാലയ്ക്കു കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും അംഗീകൃത കേന്ദ്രങ്ങളിലും മുഴുവൻ സമയ ഗവേഷണം നടത്തുന്നവരായിരിക്കണം അപേക്ഷകർ. 2021 ഏപ്രിൽ ഒന്നു മുതൽ – 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് ധനസഹായം നൽകുക. ഇതര ഫണ്ടിംഗ് ഏജൻസികളിൽ നിന്നും പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തികസഹായം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല . ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളും അപേക്ഷാഫോറവും സർവ്വകലാശാല വെബ്സൈറ്റിൽ ലഭിക്കും.

\"\"

Follow us on

Related News