JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം കിരീടം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് നേടി. 26 പോയിന്റ് നേടിയാണ് സെന്റ് തോമസ് കോളേജ് ജേതാക്കളായത്. 14 പോയിന്റുമായി എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജും 11 പോയിന്റുമായി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. സര്‍വകലാശാലാ കായിക വിഭാഗം അസി. ഡയറക്ടര്‍ ഡോ. ബിനോയ്, ബോക്‌സിംഗ് പരിശീലകനും ദ്രോണാചാര്യാ ജേതാവുമായ ഡി. ചന്ദ്രലാല്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. വനിതാ വിഭാഗത്തില്‍ ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സായിരുന്നു ജേതാക്കള്‍.

0 Comments