പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ 320 ഒഴിവുകൾ: അവസാന തീയതി ഡിസംബർ 29

Dec 10, 2021 at 3:48 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകളിലുമുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്താകെ 320 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി ഡിസംബർ 29ആണ്.
കൂടുതൽ വിവരങ്ങളും അപേക്ഷയും  http://csebkerala.org ൽ ലഭ്യമാണ്.

തസ്തികകളും ഒഴിവുകളുടെ എണ്ണവും

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്(6 ഒഴിവുകൾ), ജൂനിയർ ക്ലാർക്ക്/കാഷ്യർ-(301ഒഴിവുകൾ), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-(3ഒഴിവുകൾ), സിസ്റ്റം സൂപ്പർവൈസർ-(1ഒഴിവ്), ഡേറ്റാ എൻട്രി ഓപ്പറേറ്റർ-7ഒഴിവുകൾ), ടൈപ്പിസ്റ്റ്-2ഒഴിവുകൾ).

യോഗ്യത

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്
50 ശതമാനം മാർക്കിൽ കുറയാതെ ലഭിച്ച അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യുണിയന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി. ആൻഡ് ബി.എം. അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്ന് ബി.എസ്.സി/എം.എസ്. സി. (സഹകരണം ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 ശതമാനം മാർക്കിൽ കുറയാത്ത ബി.കോം. ബിരുദവുമാണ് വേണ്ട യോഗ്യത.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബി.ടെക്. അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ഐ.ടി. എം. എസ്സി. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
സിസ്റ്റം സൂപ്പർവൈസർ
ബിരുദവും പി.ജി.ഡി.സി.എ.യും. പ്രായം: 1/1/2021ൽ 18 വയസ്സ്. 40 വയസ്സ് കവിയാൻ പാടില്ല. വികലാംഗർക്ക് പത്തുവർഷത്തെ ഇളവും വിധവകൾക്ക് അഞ്ചുവർഷത്തെ ഇളവും ഉണ്ടാകും.

പരീക്ഷ

സഹകരണ പരീക്ഷാ ബോർഡ് ഒഎംആർ മാതൃകയിലുള്ള പരീക്ഷയാണ് നടത്തുക. ആകെ 80 മാർക്കിന്റെ പരീക്ഷയാണ് ഉണ്ടാകുക. ഒരു സംഘം/ബാങ്കിന്റെ യോഗ്യതാലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രസ്തുതസംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിന്റെ ആണ്.

\"\"

Follow us on

Related News