പി.എസ്.സി. പ്ലസ്ടുതല മുഖ്യപരീക്ഷ ഫെബ്രുവരി 6മുതൽ: അഡ്മിറ്റ് കാർഡ് ജനുവരി 22മുതൽ

Dec 7, 2021 at 1:50 pm

Follow us on

JOIN OUR WHATSAPP GROUP

https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്ലസ്ടുതല പ്രധാനപരീക്ഷ 2022 ഫെബ്രുവരിയിൽ നടക്കും. 7ഘട്ടമായാണ് പരീക്ഷ നടത്തുക. ഈ വർഷം ഏപ്രിലിൽ നടന്ന പ്ലസ്ടുതല പ്രാഥമിക പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപരീക്ഷയ്ക്കു അവസരം ലഭിക്കുക. 33 വിഭാഗങ്ങളിലായി 85 തസ്തികകൾക്കാണ് ഏപ്രിലിൽ പ്രാഥമിക പരീക്ഷ നടന്നത്. പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ തസ്തികയ്ക്കും പ്രത്യേകം അർഹതാപട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് മുഖ്യപരീക്ഷ നടത്തുന്നത്.
മുഖ്യപരീക്ഷയ്ക്കുള്ള അർഹതാപട്ടിക പി.എസ്. സി. പ്രസിദ്ധീകരിച്ചു തുടങ്ങി. അഡ്മിറ്റ് കാർഡ് 2022 ജനുവരി 22 മുതൽ ലഭ്യമാകും.
പരീക്ഷാ വിവരങ്ങളും തീയതിയും

സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ ഫെബ്രുവരി 6നും സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ ഫെബ്രുവരി 12നും നടക്കും. ഫയർമാൻ ട്രെയിനി പരീക്ഷ ഫെബ്രുവരി 13നും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഫെബ്രുവരി 18നും കംപ്യൂട്ടർ അസിസ്റ്റന്റ് ടൈപ്പിസ്റ്റ് ഫെബ്രുവരി 19നും നടക്കും. പി.എസ്.സിയിലെ ഓഫീസ് സൂപ്രണ്ട് പരീക്ഷ ഫെബ്രുവരി 23നും ലീഗൽ മെട്രോളജിയിലെ ഇൻസ്പെക്ടിങ് അസിസ്റ്റന്റ് പരീക്ഷ ഫെബ്രുവരി 26നും നടക്കും ഓരോ പരീക്ഷയ്ക്കും 90 മിനിറ്റാണ് സമയം അനുവദിക്കുക.

\"\"

ഒഎംആർ മാതൃകയിൽ 100 ചോദ്യങ്ങളാണ് ഉണ്ടാകുക. പോലീസ്, ഫയർമാൻ പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് ജനുവരി 29 മുതലും ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഫെബ്രുവരി 4 മുതലും ഡൗൺലോഡ് ചെയ്യാം.
കംപ്യൂട്ടർ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഫെബ്രുവരി 5 മുതലും ഓഫീസ് സൂപ്രണ്ട് പരീക്ഷ അഡ്മിറ്റ് കാർഡ് ഫെബ്രുവരി 9മുതലും ഇൻസ്പെക്ടിങ് അസിസ്റ്റന്റ് പരീക്ഷ കാർഡ് ഫെബ്രുവരി 11 മുതലും ഡൗൺലോഡ് ചെയ്യാം.

\"\"

Follow us on

Related News