പ്രധാന വാർത്തകൾ

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷാഫലം: തിരഞ്ഞെടുക്കപ്പെട്ടത് 59170 വിദ്യാർത്ഥികൾ

Dec 7, 2021 at 5:29 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നവംബർ 27ന് നടത്തിയ അഭിരുചി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 1871 വിദ്യാലയങ്ങളിൽ നിന്നുള്ള 59170 വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷയിൽ 25 ശതമാനത്തിലധികം മാർക്ക് നേടിയ നിശ്ചിത എണ്ണം വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുത്തത്. പരീക്ഷാഫലം അതത് വിദ്യാലയങ്ങളുടെ ലിറ്റിൽ കൈറ്റ്‌സ് ഓൺലൈൻ മാനേജ്‌മെന്റ് സിസ്റ്റം ലോഗിനിൽ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. പരീക്ഷാ ഫലം സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.

\"\"

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 2060 ഹൈസ്‌കൂളുകളിലാണ് ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. പദ്ധതിയിൽ നിലവിൽ 1.15 ലക്ഷം കുട്ടികൾ അംഗങ്ങളാണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വിഭാവനം ചെയ്തിട്ടുള്ളത്. ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾക്ക് അവരുടെ പ്രവർത്തന മികവിന്റേയും പ്രവർത്തനങ്ങളുടേയും അടിസ്ഥാനത്തിൽ ഗ്രേഡ് സർട്ടിഫിക്കറ്റും അതിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്.

\"\"

Follow us on

Related News