തിരുവനന്തപുരം: കൊച്ചി മെട്രോയിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടി ജനറൽ മാനേജർ, ചീഫ് എൻജിനീയർ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ തസ്തികകളിലേക്കാണ് അവസരം. ചീഫ് എൻജിനീയർ തസ്തികയിൽ കരാർ നിയമനവും ചീഫ് എൻജിനീയർ ഒഴികെയുള്ള മറ്റു തസ്തികകളിൽ റെഗുലർ നിയമനവുമാണ് നടത്തുക. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികളിലേക്ക് നിർദിഷ്ട വിഷയത്തിൽ ബി.ഇ. അല്ലെങ്കിൽ ബി.ടെക്. ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും വേണം.
അസി. സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാവണം. കൂടുതൽ വിവരങ്ങൾ http://kochimetro.org വെബ്സൈറ്റ് വഴി ലഭ്യമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 ആണ്.

0 Comments