editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
തൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്‌നിക്‌ പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്സ്സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടിപത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്‌ട്രേഷൻ തുടങ്ങിഎസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ: ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് അപേക്ഷിക്കാംകെടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.51 ശതമാനം വിജയംഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ

സംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി

Published on : December 04 - 2021 | 12:59 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി അനുവദിച്ചതായി മന്ത്രി ശിവൻകുട്ടി. പ്ലസ് വൺ സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണവും മന്ത്രി പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളത്. 21 താലൂക്കുകളിൽ നൽകേണ്ട ആകെ ബാച്ചുകൾ 72 ആണ്. ഒരു സയൻസ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചും 10 കോമേഴ്സ് ബാച്ചുമാണ് അനുവദിക്കുന്നത് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ എണ്ണം 1707 ആണ്. ഇതിൽ 1495 പേർ അധ്യാപകരും 212 പേർ അനധ്യാപകരുമാണ്. എൽപി/ യുപി/ ഹൈസ്കൂൾ വിഭാഗത്തിൽ 1066 അധ്യാപകരും 189 അനദ്ധ്യാപകരും വാക്സിൻ എടുത്തിട്ടില്ല. ഹയർസെക്കൻഡറി വിഭാഗത്തിൽ 200 അധ്യാപകരും 23 അനധ്യാപകരും വാക്സിൻ എടുക്കേണ്ടതുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 229 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

0 Comments

Related News