JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സംസ്ഥാനത്താകെ അധ്യാപകർ അടക്കം 1707 ജീവനക്കാരാണ് ഇനിയും കോവിഡ് വാക്സിൻ സ്വീകരിക്കാതെ സ്കൂളുകളിൽ എത്തുന്നത്. സംസ്ഥാനത്താകെ 1495 അധ്യാപകരും 212 അനധ്യാപകരുമാണ് വാക്സിൻ എടുക്കാത്തത്. ഇതിൽ ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 184 അധ്യാപകരും 17 അനധ്യാപകരുമായി 201 സ്കൂൾ ജീവനക്കാരാണ് മലപ്പുറത്ത് ഇനിയും വാക്‌സിൻ സ്വീകരിക്കാതെ സ്കൂളിൽ എത്തുന്നത്. മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തിറക്കിയത്. വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർ വാശി കാണിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ മാർഗരേഖയിൽ നിർദ്ദേശിച്ചത് മുഴുവൻ അധ്യാപകർ അടക്കമുള്ള ജീവനക്കാരും നിർബന്ധമായും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്നാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ആണ് പ്രധാനം. ഇതിനാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അധ്യാപകരുടെയും ജില്ലതിരിച്ചുള്ള കണക്കുകൾ താഴെ:


0 Comments