പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

Dec 2, 2021 at 5:18 pm

Follow us on

തിരുവനന്തപുരം:വിദ്യാർഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുമാണ് വിവിധ വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച നടത്തിയത്. ബസ് ചാർജ്ജ് വർദ്ധനയെ സംഘടനകൾ എതിർത്തു. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന പ്രായോഗികമല്ലെന്ന് വിദ്യാർത്ഥി നേതാക്കൾ അറിയിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി ഈ വിഷയത്തിൽ ചർച്ച നടത്തുമെന്നും ഇതിനു ശേഷം ഈ വിഷയത്തിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. നിലവിലെ നിരക്ക് അതേ തരത്തിൽ തുടരണമെന്നാണ് വിദ്യാർത്ഥി സംഘടനകൾ യോഗത്തിൽ ആവശ്യപ്പെട്ടത്. നിലവിലെ ഒരു രൂപ ചാർജ് രൂപയാക്കി ഉയർത്തണം എന്നാണ് ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നത്.

\"\"

Follow us on

Related News