editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വീട്ടിലേക്ക് ഒരുമിച്ച് വന്നത് പിഎസ്‌സിയുടെ ഇരട്ട അപ്പോയിന്‍റ്മെന്റ് ലെറ്റര്‍; ഇരട്ടകളുടെ കുടുംബത്തിനിത് ഇരട്ടിസന്തോഷംനബാര്‍ഡില്‍ ഡവലപ്മെന്റ് അസിസ്റ്റന്റായി ചേരാം; 177 ഒഴിവുകള്‍ഭാരത് ഇലക്ട്രോണിക്സില്‍ പ്രൊജക്ട് എന്‍ജിനീയര്‍, ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാം; പ്രതീക്ഷിക്കുന്നത് 100 ഒഴിവുകള്‍പ്ലസൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് 26ന്: 30നകം പ്രവേശനം പൂർത്തിയാക്കാൻ ശ്രമംഇന്നത്തെ പരീക്ഷ മാറ്റിവെച്ചു, കണ്ണൂർ സർവകലാശാല പുന:ക്രമീകരിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾസ്‌കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിമയനംകൗൺസലിങ് ഡിപ്ലോമ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ: എംജി സർവകലാശാല വാർത്തകൾബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ്, എംഎഡ് അപേക്ഷയിലെ തെറ്റ് തിരുത്താം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ      ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 27ന്

സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

Published on : November 30 - 2021 | 4:24 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കണ്ണൂർ: ഈ വർഷം അക്കാദമിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നൽ നൽകുകയെന്നും സാമുഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകം പരിഷ്കരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്ന് നില കെട്ടിടം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതു സമൂഹം എങ്ങിനെയാണ് ഒരു വിദ്യാലയത്തെ വളർത്തി വലുതാക്കിയത് എന്നതിനുദാഹരണമാണ് ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളെന്ന്‌ മന്ത്രി പറഞ്ഞു. സ്കൂളിൽ നിർമ്മിച്ച കമ്പ്യൂട്ടർ ലാബ് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എ എൻ ഷംസീർ എം എൽ എ അധ്യക്ഷത വഹിച്ചു.

സ്കൂളിലെ കമ്പ്യൂട്ടർ ലാബും അദ്ദേഹം ഉൽഘാടനം ചെയ്തു. ലാബിൻ്റെ എ സി യുടെ രേഖകൾ തലശേരി നഗരസഭാ ചെയർപേഴ്സൺ ജുമുനാറാണി ടീച്ചർ ഏറ്റ് വാങ്ങി. എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾക്ക് കെ കെ മാരാർ ഉപഹാരം നൽകി.തലശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷബാന ഷാനവാസ്, കൗൺസിലർമാരായ കെ ലിജേഷ്, ഇ ആശ, എ ധന്യ, ഡി ഡി ഇ സി മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ എം സോമരാജൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോഡിനേറ്റർ പി വി പ്രദീപൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ രമേശൻ കടൂർ, എഇഒ പി പി ശക്തിധരൻ, പി ടി എ പ്രസിഡണ്ട് എസ് ശ്രീജൻ, പ്രധാനാധ്യാപകൻ കെ പ്രസാദൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

0 Comments

Related News