editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കൈറ്റ് വിക്ടേഴ്‌സിൽ കെൽസ ക്വിസ് നാളെ മുതൽതൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്‌നിക്‌ പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്സ്സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടിപത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്‌ട്രേഷൻ തുടങ്ങിഎസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ: ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് അപേക്ഷിക്കാംകെടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.51 ശതമാനം വിജയംഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ

അങ്കണവാടികൾ ശിശുസൗഹൃ പോഷണ കേന്ദ്രങ്ങളാക്കും: ഒരു അങ്കണവാടിക്ക് 2 ലക്ഷം രൂപ

Published on : November 30 - 2021 | 5:15 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സംസ്ഥാനത്തെ 258 അങ്കണവാടികളിൽ ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കി ശിശുസൗഹൃ പോഷണ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. ഇതിനായി ഒരു അങ്കണവാടിക്ക് 2 ലക്ഷം രൂപ വിനിയോഗിക്കാനും ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ആന്റ് എഞ്ചിനീയറിങ് വിഭാഗത്തെ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാനും ഭരണാനുമതി നൽകിയതായി അദ്ദേഹം പറഞ്ഞു.
നവീകരിക്കേണ്ട അങ്കണവാടികളുള്ള ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർമാർ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. അങ്കണവാടി നവീകരണത്തിനായി ആദ്യം തുക വകയിരുത്തിയ ശീർഷകത്തിൽ കേന്ദ്ര- സംസ്ഥാന വിഹിതം ഉൾപ്പെട്ടതിനാൽ പുതിയ രണ്ട് ശീർഷകങ്ങൾ അനുവദിച്ച് തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

0 Comments

Related News