പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്ക് തീരുമാനം

Nov 29, 2021 at 10:59 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. വാക്‌സിൻ എടുക്കാത്ത
അധ്യാപകർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. കോവിഡ് വിദഗ്ധ സമിതിയുമായും ദുരന്തനിവാരണ വകുപ്പുമായും ഇക്കാര്യം ചർച്ച ചെയ്യും. ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ വാക്സീൻ എടുക്കാതെ മാറി നിൽക്കുന്നവരെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. ബോർഡിന്റെ പരിശോധനയിൽ അംഗീകാരം ലഭിക്കാത്തവർ വാക്സീൻ എടുക്കണം. വാക്സസീൻ എടുക്കാത്തവർ
സ്കൂളിൽ വരുന്നതു പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

\"\"

വാക്‌സിനേഷൻ നടത്താത്ത അധ്യാപകർക്ക് നിർബന്ധിത അവധി നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളും
ആലോചിക്കുന്നുണ്ട്. അതേസമ
യം, ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനുള്ള നിർദേശം നിയമപരമായി നിലനിൽക്കു
മോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു വരികയാണ്.

Follow us on

Related News