പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

കൊച്ചിൻ ഷിപ്‌യാഡിൽ പ്രോജക്ട് 70ഓഫീസർ നിയമനം: ഡിസംബർ 3വരെ അപേക്ഷിക്കാം

Nov 29, 2021 at 3:10 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

എറണാകുളം: കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വിവിധ പ്രോജക്ടുകളിലേക്ക് 70 ഓഫീസർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. സീനിയർ പ്രോജക്ട് ഒാഫിസർ, പ്രോജക്ട് ഓഫീസർ തസ്തികളിലേക്കാണ് 3 വർഷത്തേക്ക് കരാർ നിയമനം നടത്തുന്നത്. അപേക്ഷകൾ ഓൺലൈനായി ഡിസംബർ 3 വരെ സമർപ്പിക്കാം. 400 രൂപയാണ് ഫീസ്. പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് വേണ്ട.  
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലായാണ് നിയമനം.

ഒഴിവുകളും യോഗ്യതയും

പ്രോജക്ട് ഓഫീസർ (56 ഒഴിവ്)
മെക്കാനിക്കൽ–(29), ഇലക്ട്രിക്കൽ–(10), ഇലക്ട്രോണിക്സ്-(4), ഇൻസ്ട്രുമെന്റേഷൻ-(1), സിവിൽ-(9) മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 2 വര്‍ഷ പരിചയം; ഡിസൈൻ-ഐടി (2): എൻജിനീയറിങ് ബിരുദം, 2 വര്‍ഷ പരിചയം; ഐടി (1): കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടിയിൽ പിജി. 2 വര്‍ഷ പരിചയം.

സീനിയർ പ്രോജക്ട് ഓഫീസർ(14 ഒഴിവ്)

മെക്കാനിക്കൽ–(10), ഇലക്ട്രിക്കൽ–(2), ഇലക്ട്രോണിക്സ്–(1), സിവിൽ–(1)

യോഗ്യത
60% മാർക്കോടെയുള്ള
മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദവും 4 വര്‍ഷ പ്രവർത്തി പരിചയവും.

പ്രായപരിധി

സീനിയർ പ്രോജക്ട് ഓഫീസർ-35 വയസ്സ്, പ്രോജക്ട് ഓഫീസർ-30 വയസ്സ്.

ശമ്പളം
(ആദ്യത്തെ 3 വർഷത്തെ ശമ്പളം ക്രമത്തിൽ) സീനിയർ പ്രോജക്ട് ഓഫീസർ –47,000, 48,000, 50,000.
പ്രോജക്ട് ഓഫീസർ–37,000, 38,000, 40,000.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
https://cochinshipyard.in/ സന്ദർശിക്കുക

Follow us on

Related News