editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കൈറ്റ് വിക്ടേഴ്‌സിൽ കെൽസ ക്വിസ് നാളെ മുതൽപോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെതൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്‌നിക്‌ പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്സ്സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടിപത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്‌ട്രേഷൻ തുടങ്ങിഎസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ: ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് അപേക്ഷിക്കാംകെടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.51 ശതമാനം വിജയംഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപക ഒഴിവുകൾ: തസ്തിക വെട്ടിക്കുറയ്ക്കരുതെന്ന് ഉദ്യോഗാർഥികൾ

Published on : November 26 - 2021 | 2:21 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നില്ലെന്ന് പരാതി. ജൂനിയർ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒട്ടേറെ ഉദ്യോഗാർഥികൾ ഉണ്ടായിട്ടും പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. ഹയർ സെക്കൻഡറി ഇംഗ്ലീഷ് അധ്യാപകരുടെ 36 ഒഴിവുകൾ നിലവിലുണ്ടെങ്കിലും നിയമനം നടത്തുന്നില്ലെന്നാണ് പരാതി ഉയരുന്നത്. 2019 ഒക്ടോബർ 10ന് നിലവിൽവന്ന ജൂനിയർ തസ്തികയിലേക്കുള്ള പട്ടികയിൽനിന്ന് ഇതുവരെ നിയമനം ലഭിച്ചത് 109 പേർക്കുമാത്രമാണെന്നും പട്ടികയുടെ കാലാവധി കഴിയാൻ 10മാസം മാത്രമാണ് ശേഷിക്കുന്നതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തുടനീളം ഉള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും നിലവിലുള്ള ഒഴിവുകളിൽ നിയമനം നടത്താതെയും തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം നടക്കുന്നുവെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

ജൂനിയർ അധ്യാപകർക്ക് സീനിയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയ ഒഴിവുകളിൽ നിയമനം തുടർ നിയമനം നടക്കുന്നില്ലെന്നാണ് പറയുന്നത്. ജൂനിയർ അധ്യാപകതസ്തികയ്ക്കുള്ള പീരിയഡുകളുടെ എണ്ണം കൂട്ടിക്കൊണ്ട് 2017ൽ ഇറക്കിയ ഉത്തരവ് മാനദണ്ഡമാക്കി നിയമനങ്ങൾ കുറയ്ക്കാനാണ് നീക്കമെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 3 പീരിയഡുണ്ടെങ്കിൽ ജൂനിയർ അധ്യാപകതസ്തിക സൃഷ്ടിക്കാമെന്ന പഴയ വ്യവസ്ഥ മാറ്റി 7 പീരിയഡുകൾ വേണമെന്നാക്കുന്നതാണ് പുതിയ വ്യവസ്‌ഥ. സർക്കാർ സ്കൂളുകളിൽ 346 ജൂനിയർ അധ്യാപകതസ്തികളാണ് ഇംഗ്ലീഷിനുള്ളത് എങ്കിൽ പുതിയ മാനദണ്ഡം അനുസരിച്ച് 286 തസ്തികകൾ ഇല്ലാതാവും.
എൽ.പി., യു.പി., ഹൈസ്കൂൾ അധ്യാപകരുടെ കാര്യത്തിൽ 2019 – 20ലെ തസ്തികകൾ 2020 -21ലും തുടരുവാനും അതനുസരിച്ച് നിയമനം നടത്താനും തീരുമാനിച്ചെങ്കിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇതുണ്ടായിട്ടില്ല. സർക്കാർ സ്കൂളുകളിലെ തസ്തികകൾക്കാണ് ഈ പ്രതിസന്ധി.

0 Comments

Related News