പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

കേരളാേത്സവം: രജിസ്ട്രേഷൻ ഇന്നുമുതൽ 30 വരെ

Nov 25, 2021 at 5:43 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കാേവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ഇത്തവണ നടത്തും. കായിക മത്സരങ്ങൾ പഞ്ചായത്ത് ബ്ലോക്ക് തല മത്സരങ്ങൾ ഒഴിവാക്കി ജില്ലാ – സംസ്ഥാനതല കലാമത്സരങ്ങൾ മാത്രമാണ് നടത്തുന്നത്. 49 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
 മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും  http://keralotsavam.com വെബ്‌സൈറ്റ് മുഖേന ഈ മാസം 25 മുതൽ 30 വരെ രജിസ്റ്റർ ചെയ്യാം. തുടർന്ന് രജിസ്റ്റർ-കോഡ് നമ്പരുകൾ ലഭ്യമാകും. ഇവ ഉപയോഗിച്ചാണ് അടുത്തഘട്ടത്തിൽ മത്സരങ്ങളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഇതിൽ മത്സരാർത്ഥികൾ ലഭിച്ച കാേഡ് നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കണം.

മത്സര വീഡിയോകൾ പ്രാഥമിക തലത്തിൽ സ്‌ക്രീനിങ് നടത്തിയശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരിനത്തിൽ നിന്ന് അഞ്ച് എൻട്രികൾ വീതം ജില്ലാതലത്തിലേക്ക് നൽകും .ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർ വീഡിയോ സംസ്ഥാന മത്സരത്തിലേക്കായി ഒരുതവണകൂടി അപ്‌ലോഡ് ചെയ്യണം. അല്ലാത്തവർക്ക് പങ്കെടുകകാനാകില്ല.
മത്സരഫലങ്ങൾ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും. 15 മുതൽ 40 വരെ പ്രായമുള്ളവർക്കാണ് പങ്കെടുക്കാൻ അവസരം. ജില്ലാ – സംസ്ഥാനതല മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രൈസ്മണി, സർട്ടിഫിക്കറ്റ് എന്നിവ നൽകും. കൂടുതൽ വിവരങ്ങൾക്ക് : 0484 2428071, 9847402244, 9605975196.

Follow us on

Related News