പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

3വയസിനുള്ളിൽ 5 റെക്കോർഡുകൾ നേടി ശ്രീഹാൻ ദേവ്: ആശംസകളുമായി മന്ത്രി വി.ശിവൻകുട്ടി

Nov 24, 2021 at 3:47 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: 3വയസ്സിനുള്ളിൽ 5 റെക്കോർഡുകൾ സൃഷ്ടിച്ച ശ്രീഹാൻ ദേവ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. 820 ഇംഗ്ലീഷ് വാക്കുകൾ തിരിച്ചറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ലോക റെക്കോർഡാണ് ശ്രീഹാൻ നേടിയത്. രണ്ടു വയസ്സും മൂന്നു മാസവും പ്രായമുള്ളപ്പോഴാണ് ശ്രീഹാൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹനായത്. പിന്നീടങ്ങോട്ട് കലാം വേൾഡ് റെക്കോർഡ്, പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം, വീണ്ടും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് തുടങ്ങിയവയൊക്കെ ശ്രീഹാൻ വാരി കൂട്ടി. തൂണേരിയിലെ നെല്ല്യേരി താഴേക്കുനിയിൽ അജേഷിന്റെയും നടുവണ്ണൂർ കാവുന്തറയിലെ ഐ വി മനീജയുടെയും മകനാണ് ശ്രീഹാൻ ദേവ്. വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ശ്രീഹാൻ ദേവ് എന്ന് മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു. ശ്രീഹാന്റെ പ്രതിഭ വെളിപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്താണ് മന്ത്രി കുരുന്നു പ്രതിഭയെ അഭിനന്ദിച്ചത്. ശ്രീഹാനിലെ പ്രതിഭ ഇനിയും വളരട്ടെ എന്നും കുരുന്ന് പ്രതിഭയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും മന്ത്രി സന്ദേശത്തിൽ കുറിച്ചു.

\"\"
\"\"

Follow us on

Related News