പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലിൽ 221ഒഴിവുകൾ: അസി. പ്രഫസർ മുതൽ നഴ്സ് വരെ

Nov 17, 2021 at 2:02 pm

Follow us on

:JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലും അനുബന്ധ ആശുപത്രികളിലുമുള്ള വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 221 ഒഴിവുകളാണ് ഉള്ളത്. ഡിസംബർ 7വരെ അപേക്ഷിക്കാം.

വിവിധ തസ്തികകളും ഒഴിവുകളും

നഴ്സ്102: നഴ്സ് -എ 73, നഴ്സ് -ബി 24, നഴ്സ് -സി 5 എന്നിങ്ങനെയാണ് നഴ്സിങ് വിഭാഗത്തിലെ ഒഴിവുകൾ. യോഗ്യത ജനറൽ നഴ്സിങ് ആൻഡ് മിഡ്‌ വൈഫെറി, ഓങ്കോളജി നഴ്സിങ് ഡിപ്ലോമയും. അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി.(നഴ്സിങ്), ഇന്ത്യൻ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. നഴ്സ് എ. തസ്തികയിലേക്ക് ഒരുവർഷത്തെ പരിചയം (കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ) നഴ്സ് ബി. തസ്തികയിലേക്ക് ആറുവർഷത്തെ പരിചയവും (100 കിടക്കകളുള്ള ആശുപത്രിയിൽ) നഴ്സ് സി. തസ്തികയിലേക്ക് 12 വർഷത്തെ പരിചയവും (100 കിടക്കകളുള്ള ആശുപത്രിയിൽ) വേണം. പ്രായം: നഴ്സ്എ: 30 വയസ്സ്, നഴ്സ് ബി: 35 വയസ്സ്, നഴ്സ് സി: 40 വയസ്സ് എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി. (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

അസി. പ്രൊഫസർ12, അസി. നഴ്സിങ് സൂപ്രണ്ട്4, അസി. റേഡിയോളജിസ്റ്റ്1, ഹെഡ് (ഐ.ടി.)1, ഓഫീസർ ഇൻചാർജ് (ഡിസ്പെൻസറി)1, സയന്റിഫിക് ഓഫീസർഎസ്.ബി. (ബയോമെഡിക്കൽ)2, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ)1, സയന്റിഫിക് അസിസ്റ്റന്റ് സി. (ന്യൂക്ലിയർ മെഡിസിൻ)1, ടെക്നീഷ്യൻ സി. (സി.എസ്.എസ്.ജി.)1.

അസിസ്റ്റന്റ് 12, ലോവർഡിവിഷൻ ക്ലാർക്ക് 40 കൂടുതൽവിവരങ്ങൾക്ക് http://tmc.gov.in. സന്ദർശിക്കുക.

Follow us on

Related News