പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

ഡിപ്ലോമ ഇന്‍ എലമെന്‍ററി എജുക്കേഷൻ (ഡിഎല്‍എഡ്): പ്രവേശന വിജ്ഞാപനം ഇന്ന്

Nov 9, 2021 at 8:38 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: 2021-2023 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം. പ്രവേശനം ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ മെരിറ്റ്/മാനേജ്മെന്‍റ്/ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ടകളിലാണ് പ്രവേശനം. വിജ്ഞാപനത്തിന് ശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അപേക്ഷാ ഫോമിന്റെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ നവംബർ 23ന് വൈകിട്ട് 5ന് മുന്‍പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിന്‍റേയും അപേക്ഷാ ഫാറത്തിന്‍റേയും പൂര്‍ണ്ണവിവരങ്ങള്‍ http://education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.

\"\"
\"\"

Follow us on

Related News