JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തിരുവനന്തപുരം: ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത് മുതൽക്കൂട്ടായി എഡ്യൂക്കേഷണല്‍ ടെക്നോളജി ലാബ്. ഡിജിറ്റല്‍ ക്ലാസ്സുകളുടെ റെക്കോര്‍ഡിങ്, ഡിജിറ്റല്‍ വിഭവങ്ങള്‍ തയാറാക്കല്‍, ഓഡിയോ വീഡിയോ റെക്കോര്‍ഡിങ്, വീഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് എസ്.സി.ഇ.ആര്‍.ടിയില്‍ സജ്ജീകരിച്ചിരിക്കുന്ന എഡ്യൂക്കേഷണല്‍ ടെക്നോളജി ലാബിലൂടെ ലക്ഷ്യമിടുന്നത്. നവസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനബോധന പ്രക്രിയ ഫലപ്രദമാക്കുക എന്നതാണ് ലാബിന്റെ ഉദ്ദേശം. ഡിജിറ്റല്‍ വിഭവങ്ങള്‍ കുട്ടികളില്‍ താല്പര്യം ജനിപ്പിക്കുന്നതും ജീവിതനൈപുണി വികാസത്തിന് സഹായകവുമാണ്.
വൈവിധ്യം, ദൃശ്യതനിമ, ആശയ പ്രകടനസാധ്യത എന്നിവ സമന്വയിപ്പിച്ച് തയ്യാറാക്കപ്പെട്ട ഡിജിറ്റല്‍ വിഭവങ്ങള്‍ ജീവിത നൈപുണികള്‍ ആര്‍ജ്ജിച്ച പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായകരമാകും. ലാബിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, കൈറ്റ് സി ഇ ഒ അൻവർ സാദത്,എസ് ഐ ഇ എം എ ടി ഡയറക്ടർ ഡോ. എം എ ലാൽ, സ്കോൾ കേരള വൈസ് ചെയർമാൻ ഡോ.പി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

0 Comments