പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഷീറ്റ് മേഞ്ഞ സ്കൂളുകൾക്ക് താത്കാലിക ഫിറ്റ്നസ് നൽകാം: മേൽക്കൂര മാറ്റി പണിയാൻ മൂന്നുമാസം സമയം

Nov 2, 2021 at 7:21 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: വിവിധതരം ഷീറ്റുകൾ മേഞ്ഞ സ്കൂളുകൾക്ക് താൽക്കാലിക ഫിറ്റ്നസ് നൽകാമെന്ന് സർക്കാർ ഉത്തരവ്. ഉത്തരവ് പ്രകാരം ആസ്ബറ്റോസ്, ടിൻഷീറ്റുകൾ,അലുമിനിയം ഷീറ്റുകൾ തുടങ്ങിയവ കൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാം. ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ കൊണ്ടു നിർമ്മിച്ച മേൽക്കൂരകൾ ഉള്ള സ്കൂളുകളിൽ അവ ഒഴിവാക്കിപുതിയ സംവിധാനത്തിലേക്ക് മാറുന്നതിനും പുതുതായി നിർമിച്ച ബഹുനിലകളുള്ള സ്‌കൂളുകൾക്ക് ഫയർ സേഫ്റ്റി സൗകര്യം ലഭ്യമാക്കുന്നതിനും മൂന്നു മാസത്തെ സമയവും സർക്കാർ അനുവദിച്ചു.

ഇത്തരം ജോലികൾക്ക് സമയം ആവശ്യമുണ്ട് എന്ന് സർക്കാർ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലികമായി ഫിറ്റ്നസ് നൽകാനും മൂന്ന് മാസത്തിനകം ഷീറ്റുകൾ മാറ്റാനും സമയം നൽകിയിട്ടുള്ളത്. മേൽക്കൂര രണ്ടുവർഷത്തിനുള്ളിൽ നീക്കം ചെയ്ത് പകരം അനുയോജ്യമായ മേൽക്കൂര സ്ഥാപിക്കാൻ 2019 ൽ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ,അലുമിനിയം ഷീറ്റുകൾ എന്നിവയാൽ നിർമ്മിതമല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകാവൂ എന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു.
എന്നാൽ കോവിഡ് മഹാമാരിക്കാലവും ലോക്ഡൗണുമൊക്കെ ഈ പ്രവർത്തനങ്ങൾക്ക് വിഘാതമായി. നവംബർ ഒന്നിന് സ്കൂളുകൾ തുറന്നതോടെ ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവകൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാവാതെ വന്നു.
ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.

\"\"

Follow us on

Related News