editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ: ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് അപേക്ഷിക്കാംകെടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.51 ശതമാനം വിജയംഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഫസ്റ്റ് ബെൽ അടിച്ചു: സംസ്ഥാനത്ത് സ്കൂൾ അധ്യയനം ആരംഭിച്ചു

Published on : November 01 - 2021 | 9:02 am

തിരുവനന്തപുരം: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ സ്കൂൾ അധ്യയനം പുനരാരംഭിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് ഇന്ന് പ്രവേശനോത്സവം ആണ്. കേരളപ്പിറവി ദിനത്തിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പഠനം ആരംഭിച്ചു . കോവിഡ് പ്രതിസന്ധിയിലും കേരളത്തിൽ മുഴുവൻ വിദ്യാലയങ്ങളും തുറക്കാൻ കഴിഞ്ഞത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും വലിയ പിന്തുണ കൊണ്ടു മാത്രമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

‘തിരികെ സ്കൂളിലേക്ക്’ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി. സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ആറ് ലക്ഷത്തോളം വിദ്യാർഥികളെയാണ് വിവിധ ഘട്ടങ്ങളിലായി കോവിഡ് പ്രതിസന്ധി മറികടന്ന് വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നത്. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ചില രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ല എന്നും ഏത് പ്രതിസന്ധിഘട്ടം ഉണ്ടായാലും അതിനെ തരണം ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. അതാത് ദിവസത്തെ സ്കൂളിന്റെ പ്രവർത്തനം റിപ്പോർട്ട് ആയി ബന്ധപ്പെട്ടവർ കൈമാറി പോരായ്മകൾ പരിഹരിച്ചാണ് പഠനം മുന്നോട്ടു കൊണ്ടുപോവുകയെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

സ്കൂൾ പ്രവേശനോത്സവത്തിനുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക ആശംസയും മന്ത്രി സദസിനെ അറിയിച്ചു. ചടങ്ങിൽ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. കേരളത്തിലെ ബോട്ട് സർവീസുകളും വിദ്യാർഥികൾക്കായി സജ്ജമായി കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസി ബസ് സർവീസ് കൃത്യമായി നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ബോണ്ട്‌ സർവീസുകളുടെ നിരക്ക് 5500 രൂപയായി കുറച്ചിട്ടുണ്ട്. സ്കൂൾ അധ്യയനം നല്ലരീതിയിൽ മുന്നോട്ടു പോകുന്നു എന്ന് തെളിഞ്ഞാൽ വീട്ടിൽ ഓൺലൈൻ പഠനം മാത്രം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളും വിദ്യാലയങ്ങളിലേക്ക് കടന്നുവരുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ ജി.ആർ.അനിൽ, വീണ ജോർജ് എന്നിവർ മുഖ്യാതിഥികളായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവരും പ്രസംഗിച്ചു.
സംസ്ഥാനത്ത് ഇന്നുമുതൽ തിരികെ സ്കൂളിലേക്ക് ‘ എന്ന പേരിൽ വിപുലമായ സ്വീകരണങ്ങളോടെയാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളെ എതിരേൽക്കുന്നത്. മുൻകാലങ്ങളെപോലെ പ്രവേശനോത്സവം സംഘടിപ്പിച്ചാണ് കുട്ടികളെ വരവേൽക്കുന്നതും സ്കൂൾ അധ്യയനം പുനരാരംഭിക്കുന്നതും. ഒന്നാം ക്ലാസിന് പുറമെ രണ്ടാം ക്ലാസിലെ വിദ്യാർഥികളും ആദ്യമായാണ് സ്കൂളുകളിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥികൾ കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളിൽ എത്തിയിരുന്നില്ല. ഒരു വർഷത്തെ ഓൺലൈൻ പഠനത്തിന് ശേഷമാണ് ഇവർ രണ്ടാം ക്ലാസ് പഠനത്തിനായി ആദ്യമായി സ്കൂളിലെത്തുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടക്കും. വിദ്യാർഥികളെ സ്കൂളിന്റെ പ്രവേശനകവാടത്തിൽ പൂച്ചെണ്ടുകളും മധുരവും നൽകി അധ്യാപകർ സ്വീകരിക്കും. രക്ഷിതാക്കൾ അടക്കമുള്ളവരെ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കരുത് എന്നാണ് നിർദേശം.

ആദ്യത്തെ രണ്ടാഴ്ച പാഠഭാഗങ്ങൾക്കു പ്രാധാന്യം നൽകരുതെന്ന് സ്കൂൾ മാർഗ്ഗരേഖയിലെ പ്രധാന നിർദേശം.
ആദ്യ ആഴ്ചകളിൽ കുട്ടികളുടെ സർഗ ശേഷികൾ അവതരിപ്പിക്കാനുള്ള അവസരം
നൽകണമെന്നാണ് നിർദേശം. വീടുകളിൽ ഒന്നരവർഷത്തോളം ഇരുന്നതിനാലും ഓൺലൈൻ ക്ലാസുകൾ കൊണ്ട് മനസികമായി മാറ്റം വന്നതിനാലും കുട്ടികളുടെ മാനസികാവസ്ഥ മാറ്റാനുള്ള
പ്രവർത്തനങ്ങൾ വേണം.ഇതിനായി വിവിധ കളികളും മാനസിക വ്യായാമങ്ങൾക്കുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കണം. നവംബർ മാസത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഡിസംബറിലെ പഠനം ആസൂത്രണം ചെയ്യണം. ഓരോ കുട്ടിയുടെയും പഠനനിലവാരം പ്രത്യേകം വിലയിരുത്തണം. സ്കൂളിലെത്താൻ കഴിയാത്തവർക്കും നിലവിലെ സാഹചര്യത്തിൽ സ്കൂൾ പഠനം ആഗ്രഹിക്കാത്തവർക്കും ഓൺലൈൻ ക്ലാസുകൾ തുടരണമെന്നും മാർഗരേഖ നിർദേശിക്കുന്നു.

0 Comments

Related News