JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തിരുവനന്തപുരം: ഇന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ സ്കൂൾ പഠനത്തോടൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ് ബെൽ ക്ലാസുകളും ജിസ്യൂട്ട് പ്ലാറ്റ് ഫോം ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസുകളും തുടരും.
ഓൺലൈൻ ക്ലാസുകൾ
ജിസ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസുകൾ നിലവിൽ പത്താം ക്ലാസിനാണ്. ഇതിന് ഹൈസ്കൂൾ വിഭാഗത്തിലെ 35,446 അധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും ലോഗിൻ വിലാസം നൽകി കഴിഞ്ഞു. നവംബർ ആദ്യ വാരത്തോടെ 8, 9 ക്ലാസുകളിലെ 8.6 ലക്ഷം കുട്ടികൾക്കുകൂടി ലോഗിൻ ഐ.ഡി. നൽകി ഓൺലൈൻ ക്ലാസ് തുടങ്ങും. നേരത്തെ ഹൈസ്കൂൾ/ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 430 സ്കൂളുകളിൽ ഓഗസ്റ്റോടെ പ്രവർത്തനം പൂർത്തീകരിച്ചു. ഹയർസെക്കൻഡറി മേഖലയിൽ സ്കൂളുകളിലെ ഐ.ടി. കോ-ഓർഡിനേറ്റർമാരായ രണ്ടുപേർക്ക് നവംബർ അഞ്ച്, ആറ് തീയതികളിൽ കൈറ്റ് നേരിട്ട് പരിശീലനം നൽകും.

കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകൾ
പ്ലസ് ടു: നവംബർ ഒന്നുമുതൽ 12 വരെ രാവിലെ എട്ടുമുതൽ 11 വരെ. ഈ ക്ലാസുകൾ രാത്രി 7.30 മുതൽ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും.
പ്രീപ്രൈമറി: രാവിലെ 11 മണിക്ക്. എട്ടാംക്ലാസ്: രണ്ട് ക്ലാസുകൾ 11.30 മുതൽ.
ഒൻപതാംക്ലാസ്: മൂന്ന് ക്ലാസുകൾ ഉച്ചയ്ക്ക് 12.30 മുതൽ.
ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ: യഥാക്രമം 2, 2.30, 3, 3.30, 4, 4.30, 5 എന്നീ സമയങ്ങളിൽ.
പത്താംക്ലാസ്: വൈകുന്നേരം 5.30 മുതൽ ഏഴുവരെ.
പുനഃസംപ്രേഷണം അടുത്തദിവസം രാവിലെ 6.30 മുതൽ. കൈറ്റ് വിക്ടേഴ്സ് പ്ലസ്
രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ തൊട്ടടുത്ത ദിവസം മുഴുവൻ ക്ലാസുകളുടെയും പുനഃസംപ്രേക്ഷണം ഉണ്ടാകും. കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്തദിവസം രാവിലെ എട്ടുമുതൽ 9.30 വരെ പത്താംക്ലാസും വൈകുന്നേരം 3.30 മുതൽ 6.30 വരെ പ്ലസ്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് ഒരുമണിക്കും രണ്ടുമണിക്കുമാണ്. ഒന്നുമുതൽ ഏഴുവരെ ക്ലാസുകാർക്ക് അരമണിക്കൂർവീതമുള്ള ക്ലാസുകൾ രണ്ടാംചാനലിൽ തുടർച്ചയായി രാവിലെ 9.30 മുതൽ 12.30 വരെ പുനഃസംപ്രേഷണം ചെയ്യും.

0 Comments