editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കേന്ദ്ര സർക്കാരിന് കീഴിൽ വിവിധ വിഭാഗങ്ങൾക്കായി ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ കോഴ്‌സുകൾകൂടുതൽ സ്കൂളുകളിൽ ടിങ്കറിങ് ലാബുകൾ: മന്ത്രി വി.ശിവൻകുട്ടിഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾപരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, ബിരുദ പ്രവേശന രജിസ്‌ട്രേഷൻ, പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഡിഎൽഎഡ് കോഴ്സ്: നവംബർ 9മുതൽ വിവിധ പരീക്ഷകൾരാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സംവരണ സീറ്റുകളിൽ പ്രവേശനംകമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്‌ കോഴ്സ്: അപേക്ഷ ഒക്ടോബർ 15 വരെവി.എച്ച്.എസ്.ഇ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നുവരെഗ്രാമവികസന കമ്മിഷണറേറ്റിൽ ഐടി പ്രഫഷണൽ നിയമനം: അപേക്ഷ 6വരെഒക്‌ടോബർ 2ന് സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം: വിദ്യാർത്ഥികളടക്കം ഹാജരാക്കണം

സ്കൂളുകളിൽ ആദ്യം പാഠങ്ങൾക്ക് പ്രാധാന്യം നൽകരുത്: മാർഗ്ഗരേഖ പ്രകാശനം ഇന്ന്

Published on : October 27 - 2021 | 3:41 am

തിരുവനന്തപുരം : നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ ആദ്യത്തെ രണ്ടാഴ്ച പാഠഭാഗങ്ങൾക്കു പ്രാധാന്യം നൽകരുതെന്ന് സ്കൂൾ മാർഗ്ഗരേഖയിലെ പ്രധാന നിർദേശം. കൂടുതൽ അധ്യയന നിർദേശങ്ങൾ അടങ്ങിയ അക്കാദമിക മാർഗരേഖാ പ്രകാശനം ഇന്ന് 11.45ന് നടക്കും.
ആദ്യ ആഴ്ചകളിൽ കുട്ടികളുടെ സർഗ ശേഷികൾ അവതരിപ്പിക്കാനുള്ള അവസരം
നൽകണമെന്നാണ് നിർദേശം. വീടുകളിൽ ഒന്നരവർഷത്തോളം ഇരുന്നതിനാലും ഓൺലൈൻ ക്ലാസുകൾ കൊണ്ട് മനസികമായി മാറ്റം വന്നതിനാലും കുട്ടികളുടെ മാനസികാവസ്ഥ മാറ്റാനുള്ള
പ്രവർത്തനങ്ങൾ വേണം.

ഇതിനായി വിവിധ കളികളും മാനസിക വ്യായാമങ്ങൾക്കുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കണം. നവംബർ മാസത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഡിസംബറിലെ പഠനം ആസൂത്രണം ചെയ്യണം. ഓരോ കുട്ടിയുടെയും പഠനനിലവാരം പ്രത്യേകം വിലയിരുത്തണം. സ്കൂളിലെത്താൻ കഴിയാത്തവർക്കും നിലവിലെ സാഹചര്യത്തിൽ സ്കൂൾ പഠനം ആഗ്രഹിക്കാത്തവർക്കും ഓൺലൈൻ ക്ലാസുകൾ തുടരണമെന്നും മാർഗരേഖ നിർദേശിക്കുന്നു.

0 Comments

Related News