പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സാമ്പത്തിക ബാധ്യത: സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പ്രതിസന്ധിയിൽ

Oct 26, 2021 at 8:05 am

Follow us on

തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ഇനി 6ദിവസം മാത്രമുള്ളപ്പോൾ പലജില്ലകളിലും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പ്രതിസന്ധിയിൽ. സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് സ്കൂൾ ബസുകൾ പരിശോധനക്ക് എത്തിക്കാത്തതാണ് ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കുന്നതിലെ തടസ്സം. വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ വലിയ സാമ്പത്തിക ബാധ്യതയാണ് സ്കൂളുകൾക്ക് വഹിക്കേണ്ടിവരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒന്നര വ‍ര്‍ഷമായി വാഹനങ്ങൾ ഓടിയിട്ടില്ല. നിര്‍ത്തിയിട്ടതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കായി വലിയ തുക ചെലവഴിക്കേണ്ടതുണ്ട്. പല സ്കൂളുകളിലും ഇതിന് ആവശ്യമായ ഫണ്ട്‌ ഇല്ല. സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കി എന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഇത് ഉത്തരവായി ഇറങ്ങിയില്ല എന്നതും സ്കൂളുകൾക്ക് തിരിച്ചടിയാകുന്നുണ്ട്. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള വാഹനങ്ങളുടെ നികുതി ഒഴിവാക്കുമെന്നാണ് ഗതാഗത മന്ത്രി പറഞ്ഞിരുന്നത്. പല സ്കൂളുകൾക്കും വാഹങ്ങളുമായി ബന്ധപ്പെട്ട നടപടികൾക്കുള്ള ചെലവ് താങ്ങാന്‍ സാധിക്കില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നുമാണ് ആവശ്യം ഉയരുന്നത്. ഫിറ്റ്നസ് പരിശോധന നടത്തി ട്രയല്‍ റണ്ണിന് ശേഷം മാത്രമേ സ്കൂള്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നൽകാവൂ എന്നാണ് നിർദേശം. സ്കൂളുകൾ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇനിയും ഒട്ടേറെ ക്രമീകരണങ്ങളാണ് സ്കൂളുകളിൽ പൂർത്തിയാക്കാൻ ഉള്ളത്.

https://www.mediaoneonline.com/kerala/the-fitness-test-of-the-school-buses-was-not-completed-156472

സാമ്പത്തിക ബാധ്യത; സ്കൂൾ ബസുകളുടെ ഫിറ്റ്നസ്

https://www.mediaoneonline.com/kerala/the-fitness-test-of-the-school-buses-was-not-completed-156472

തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ഇനി 6ദിവസം മാത്രമുള്ളപ്പോൾ പലജില്ലകളിലും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പ്രതിസന്ധിയിൽ. സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് സ്കൂൾ ബസുകൾ പരിശോധനക്ക് എത്തിക്കാത്തതാണ് ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കുന്നതിലെ തടസ്സം. വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ വലിയ സാമ്പത്തിക ബാധ്യതയാണ് സ്കൂളുകൾക്ക് വഹിക്കേണ്ടിവരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒന്നര വ‍ര്‍ഷമായി വാഹനങ്ങൾ ഓടിയിട്ടില്ല. നിര്‍ത്തിയിട്ടതിനാല്‍ അറ്റകുറ്റ പണികള്‍ക്കായി വലിയ തുക ചെലവഴിക്കേണ്ടതുണ്ട്. പല സ്കൂളുകളിലും ഇതിന് ആവശ്യമായ ഫണ്ട്‌ ഇല്ല. സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കി എന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഇത് ഉത്തരവായി ഇറങ്ങിയില്ല എന്നതും സ്കൂളുകൾക്ക് തിരിച്ചടിയാകുന്നുണ്ട്. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള വാഹനങ്ങളുടെ നികുതി ഒഴിവാക്കുമെന്നാണ് ഗതാഗത മന്ത്രി പറഞ്ഞിരുന്നത്. പല സ്കൂളുകൾക്കും വാഹങ്ങളുമായി ബന്ധപ്പെട്ട നടപടികൾക്കുള്ള ചെലവ് താങ്ങാന്‍ സാധിക്കില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നുമാണ് ആവശ്യം ഉയരുന്നത്. ഫിറ്റ്നസ് പരിശോധന നടത്തി ട്രയല്‍ റണ്ണിന് ശേഷം മാത്രമേ സ്കൂള്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നൽകാവൂ എന്നാണ് നിർദേശം. സ്കൂളുകൾ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇനിയും ഒട്ടേറെ ക്രമീകരണങ്ങളാണ് സ്കൂളുകളിൽ പൂർത്തിയാക്കാൻ ഉള്ളത്.

Follow us on

Related News