പ്രധാന വാർത്തകൾ
എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..സ്കോൾ-കേരള വീഡിയോ ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരം

സ്‌കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ടോ? വിക്ടേഴ്സ് ചാനലിൽ പങ്കുവയ്ക്കാം

Oct 20, 2021 at 5:25 pm

Follow us on

തിരുവനന്തപുരം: നവംബർ 1ന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് അയയ്‌ക്കേണ്ടത്. മൊബൈലിൽ ഹൊറിസോണ്ടലായി വേണം ഷൂട്ട് ചെയ്യേണ്ടത്. പരമാവധി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ എംപി4 ഫോർമാറ്റിലായിരിക്കണം. അയയ്ക്കുന്ന ആളിന്റെ പേരും വിലാസവും ഫോൺ നമ്പരും ബന്ധപ്പെട്ട സ്‌കൂളിന്റെ പേരും ഉൾപ്പെടെ കൈറ്റ് വിക്ടേഴ്‌സിന്റെ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതിയും ഉൾപ്പടെ വേണം സൃഷ്ടികൾ അയയ്ക്കാൻ. കൈറ്റിന്റെ ജില്ലാ ഓഫീസുകളിലേയ്ക്ക് ഇ-മെയിൽ വഴിയാണ് വീഡിയോകൾ സമർപ്പിക്കേണ്ടത്.

\"\"

തെരഞ്ഞെടുക്കുന്നവ സംപ്രേഷണം ചെയ്യും.
ജില്ലാതല ഇ-മെയിൽ വിലാസങ്ങൾ കൈറ്റ് വെബ്‌സൈറ്റായ http://kite.kerala.gov.in ലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും. ഒക്ടോബർ 25നകം വീഡിയോകൾ ലഭിക്കണം.

\"\"

Follow us on

Related News