പ്രധാന വാർത്തകൾ
സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?

സ്‌കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ടോ? വിക്ടേഴ്സ് ചാനലിൽ പങ്കുവയ്ക്കാം

Oct 20, 2021 at 5:25 pm

Follow us on

തിരുവനന്തപുരം: നവംബർ 1ന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് അയയ്‌ക്കേണ്ടത്. മൊബൈലിൽ ഹൊറിസോണ്ടലായി വേണം ഷൂട്ട് ചെയ്യേണ്ടത്. പരമാവധി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ എംപി4 ഫോർമാറ്റിലായിരിക്കണം. അയയ്ക്കുന്ന ആളിന്റെ പേരും വിലാസവും ഫോൺ നമ്പരും ബന്ധപ്പെട്ട സ്‌കൂളിന്റെ പേരും ഉൾപ്പെടെ കൈറ്റ് വിക്ടേഴ്‌സിന്റെ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതിയും ഉൾപ്പടെ വേണം സൃഷ്ടികൾ അയയ്ക്കാൻ. കൈറ്റിന്റെ ജില്ലാ ഓഫീസുകളിലേയ്ക്ക് ഇ-മെയിൽ വഴിയാണ് വീഡിയോകൾ സമർപ്പിക്കേണ്ടത്.

\"\"

തെരഞ്ഞെടുക്കുന്നവ സംപ്രേഷണം ചെയ്യും.
ജില്ലാതല ഇ-മെയിൽ വിലാസങ്ങൾ കൈറ്റ് വെബ്‌സൈറ്റായ http://kite.kerala.gov.in ലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും. ഒക്ടോബർ 25നകം വീഡിയോകൾ ലഭിക്കണം.

\"\"

Follow us on

Related News

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടം

​ ന്യൂഡൽഹി: 2025-ലെ സിവിൽ സർവീസസ് പരീക്ഷാഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)...