പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

സ്കൂൾ തുറക്കുന്നു: പാഠ്യപദ്ധതി തയ്യാർ

Oct 19, 2021 at 2:19 am

Follow us on

തിരുവനന്തപുരം: ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ നടപ്പാക്കേണ്ട പാഠ്യ പദ്ധതി ഉടൻ പുറത്തിറക്കും. നീണ്ടകാലം വീട്ടിൽ അടച്ചിരുന്ന വിദ്യാർത്ഥിളെ മാനസികമായി പഠനത്തിനു തയാറാക്കാൻ ഉതകുന്ന പാഠ്യപദ്ധതിയാണ് തയ്യാറായിരിക്കുന്നത്. ഓരോ ക്ലാസും വിഷയവും തിരിച്ചാണ് പാഠ്യപദ്ധതിയുടെ കരട് തയാറാക്കിയിരിക്കുന്നത്. പ്രത്യേക പാഠ്യപദ്ധതിയുടെ കരടിന് നാളെ
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃ
ത്വത്തിൽ പരിശോധിച്ച് മാറ്റങ്ങളും തിരുത്തലുകളും നടത്തിയശേഷം അംഗീകാരം നൽകും. പാഠ്യപദ്ധതിയുടെ
അടിസ്ഥാനത്തിൽ എല്ലാ അധ്യാപകർക്കും പരിശീലനം നൽകും. നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പരിശീലനവും വേഗത്തിൽ പൂർത്തിയാക്കും. എജുക്കേഷൻ
ആൻഡ് ട്രെയിനിങ് ഇൻസ്മിറ്റ്യൂ
ട്ടുകളുടെ സഹായത്തോടെ ജില്ലകളിൽ പ്രത്യേക ക്യാംപ് സംഘടിപ്പിച്ചാണ് പാഠ്യ പദ്ധതിക്കായി മൊഡ്യൂളുകൾ തയാറാക്കിയത്.

\"\"

ആവശ്യമായ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയ ശേഷം അന്തിമ പാഠ്യ പദ്ധതി പ്രസിദ്ധീകരിക്കും. നവംബർ ഒന്നുമുതൽ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിൽ ഉള്ള ലക്ഷക്കണക്കിന് വിദ്യാർഥികൾ ആദ്യമായാണ് സ്കൂളുകളിൽ എത്തുന്നത്. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന് അടക്കം ഊന്നൽ നൽകിയാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്.

Follow us on

Related News