വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണംഅൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാംവിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻകേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ബിഎഡ് പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ്
[wpseo_breadcrumb]

NEET- UG OMR ഷീറ്റ് ഇമെയിൽ വഴി ലഭ്യമായി തുടങ്ങി: ഉത്തര സൂചിക ഉടൻ

Published on : October 14 - 2021 | 7:25 pm

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET-UG പരീക്ഷയുടെ ഒ.എം.ആർ. (ഒപ്റ്റിക്കൽ മാർക്ക് റീഡർ) ഷീറ്റ് വിദ്യാർഥികൾക്ക് ഇ-മെയിൽ വഴി എൻ.ടി.എ അയച്ചു തുടങ്ങി.
വിദ്യാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലാണ് ഒഎംആർ ഷീറ്റിന്റെയും സ്കോർബോർഡിന്റെയും സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാക്കുക. ഒഎംആർ ഷീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ തങ്ങളുടെ ഇമെയിൽ ഐഡി ശരിയാണെന്ന് ഉറപ്പു വരുത്തണം. പല വിദ്യാർഥികൾക്കും ഒഎംആർ ഷീറ്റ് ലഭിച്ചെങ്കിലും ഭൂരിഭാഗം പേർക്കും ഇ മെയിൽ ലഭിച്ചിട്ടില്ല.വിദ്യാർത്ഥികൾ അവരുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസം പരിശോധിക്കാനും ക്രോസ് ചെക്ക് ചെയ്യാനും
അപേക്ഷയിൽ നൽകിയത് സ്വന്തം ഇ-മെയിൽ ഐഡി ആണെന്ന് ഉറപ്പുവരുത്താനും നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. ഒഎംആർ ഷീറ്റ് കോപ്പി മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമായാൽ ഉടൻ ഉത്തരസൂചിക പ്രസിദ്ധീകരിക്കും.

ചലഞ്ചുകൾക്കും അപ്പീലുകളും ശേഷം നീറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തും. സെപ്റ്റംബർ 12 -ന് നടത്തിയ നീറ്റ് പരീക്ഷയിൽ 16 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. NEET 2021 പരീക്ഷയുടെ അപേക്ഷ തിരുത്തൽ അവസരം ഇന്ന് അവസാനിക്കും.

0 Comments

Related News







Related News