NEET- UG OMR ഷീറ്റ് ഇമെയിൽ വഴി ലഭ്യമായി തുടങ്ങി: ഉത്തര സൂചിക ഉടൻ

Oct 14, 2021 at 7:25 pm

Follow us on

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET-UG പരീക്ഷയുടെ ഒ.എം.ആർ. (ഒപ്റ്റിക്കൽ മാർക്ക് റീഡർ) ഷീറ്റ് വിദ്യാർഥികൾക്ക് ഇ-മെയിൽ വഴി എൻ.ടി.എ അയച്ചു തുടങ്ങി.
വിദ്യാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലാണ് ഒഎംആർ ഷീറ്റിന്റെയും സ്കോർബോർഡിന്റെയും സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാക്കുക. ഒഎംആർ ഷീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ തങ്ങളുടെ ഇമെയിൽ ഐഡി ശരിയാണെന്ന് ഉറപ്പു വരുത്തണം. പല വിദ്യാർഥികൾക്കും ഒഎംആർ ഷീറ്റ് ലഭിച്ചെങ്കിലും ഭൂരിഭാഗം പേർക്കും ഇ മെയിൽ ലഭിച്ചിട്ടില്ല.വിദ്യാർത്ഥികൾ അവരുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസം പരിശോധിക്കാനും ക്രോസ് ചെക്ക് ചെയ്യാനും
അപേക്ഷയിൽ നൽകിയത് സ്വന്തം ഇ-മെയിൽ ഐഡി ആണെന്ന് ഉറപ്പുവരുത്താനും നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. ഒഎംആർ ഷീറ്റ് കോപ്പി മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമായാൽ ഉടൻ ഉത്തരസൂചിക പ്രസിദ്ധീകരിക്കും.

\"\"

ചലഞ്ചുകൾക്കും അപ്പീലുകളും ശേഷം നീറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തും. സെപ്റ്റംബർ 12 -ന് നടത്തിയ നീറ്റ് പരീക്ഷയിൽ 16 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. NEET 2021 പരീക്ഷയുടെ അപേക്ഷ തിരുത്തൽ അവസരം ഇന്ന് അവസാനിക്കും.

\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...