ഹയർ സെക്കൻഡറി സ്പോർട്ട്സ് ക്വാട്ട സപ്ലിമെൻററി അലോട്ട്മെന്റ്

Oct 13, 2021 at 10:26 pm

Follow us on

തിരുവനന്തപുരം: മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക്
അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കാൻ അവസരം. ഇതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ Renewal Application എന്ന
ലിങ്കിലൂടെ ലഭ്യമാകുന്നതാണ്. പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ Create
Candidate Login-Sports എന്ന ലിങ്കിലൂടെ Candidate Login-Sports
രൂപീകരിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്. 2021 ഒക്ടോബർ 18 മുതൽ ഒക്ടോബർ 21 ന് വൈകിട്ട് 5 മണി വരെ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സപ്ലിമെൻററി
അലോട്ട്മെന്റിനായുള്ള വേക്കൻസി
അഡ്മിഷൻ വെബ്സൈറ്റായ http://hscap.kerala.gov.in -ൽ ഒക്ടോബർ 16 ന് പ്രസിദ്ധീകരിക്കുന്നതാണ്.
മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്മെൻറുകളും സപ്ലിമെൻററിഘട്ടത്തിൽ ഒരു
അലോട്ട്മെൻറും ഉൾപ്പെട്ടതാണ് സ്പോർട്സ് ക്വാട്ട പ്രവേശനം. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെൻറുകൾ 2021 ഒക്ടോബർ 12ന് പൂർത്തീകരിച്ചിരുന്നു. മുഖ്യഘട്ടത്തിൽ പരിഗണിക്കുന്നതിനായി സ്പോർട്സ് മികവ് രജിസ്ട്രേഷനും (SPORTS ACHIEVEMENT REGISTRATION) ജില്ലാ പോർട്സ് അധികൃതരുടെ വെരിഫിക്കേഷനും 2021 ആഗസ്ത് 24 മുതൽ 2021 സെപ്റ്റംബർ 15 വരെയും സ്കൂൾ കോഴ്സുകൾ ഓപ്ഷനായി സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം(APPLY ONLINE-SPORTS) 2021 ആഗസ്ത് മുതൽ സെപ്തംബർ വരെയും
അനുവദിച്ചിരുന്നു. മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് 2021 ഒക്ടോബർ 16മുതൽ 21 ന് വൈകിട്ട് 4 മണിവരെ അതത് ജില്ലാ സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാവുന്നതാണ്. മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Follow us on

Related News