വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സ്‌കൂൾ തുറക്കുമ്പോൾ മുന്നൊരുക്കം: വെബിനാർ സീരീസ് 15മുതൽ

Published on : October 13 - 2021 | 11:24 am

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ ‘കളമൊരുക്കവും മനമൊരുക്കവും’ ലക്ഷ്യമാക്കി വെബിനാർ സീരീസ് സംഘടിപ്പിക്കുന്നു. ‘ഗെറ്റ് സെറ്റ്’ എന്ന പേരിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് 100 സെഷനുകളിലായി വെബിനാർ സംഘടിപ്പിക്കുന്നത്.


14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റുകളാണ് ഒക്ടോബർ 15 മുതൽ 31 വരെ പ്രാക്ടീസ് വെബിനാർ സീരീസിനു സംഘാടകരാകുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പ്രാരംഭ സെഷൻ നയിക്കും. സംസ്ഥാന ദേശീയ തലങ്ങളിലെ വിഷയ വിദഗ്ധർ റിസോഴ്‌സ് പേഴ്‌സൺമാരായി നേതൃത്വം നൽകും. വെബിനാർ സീരീസിൽ പരമാവധി വിദ്യാർത്ഥികൾക്ക് ഓൺലൈനായി പങ്കെടുക്കുവാൻ അവസരം ലഭ്യമാക്കും.
വെബിനാർ സീരിസിന്റെ സ്റ്റേറ്റ് പോസ്റ്റർ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് ഇന്നലെ പുറത്തിറക്കി.

0 Comments

Related NewsRelated News