വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനംവിദ്യാർത്ഥികളുടെ വക ഹാന്റ് വാഷ്: അഭിനന്ദനവുമായി മന്ത്രി
[wpseo_breadcrumb]

മുഴുവൻ അധ്യാപകരും സ്കൂൾ ജീവനക്കാരും ഈമാസം 11മുതൽ ഹാജരാകണം

Published on : October 08 - 2021 | 7:43 pm

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മുഴുവൻ അധ്യാപകരും ഈമാസം 11മുതൽ സ്കൂളുകളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഒന്നു മുതൽ 10വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും അതത് സ്കൂളുകളിൽ നിർബന്ധമായി ഹാജരാകേണ്ടതാണെന്നും സ്കൂളുകളിലെ മുന്നൊരുക്കങ്ങളിൽ പങ്കെടുക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. പരീക്ഷ മൂല്യനിർണ്ണയ ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിൽ എല്ലാ ഹയർസെക്കൻഡറി /വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകരും സ്കൂളുകളിൽ നിർബന്ധമായി ഹാജരാകേണ്ടതും മുന്നൊരുക്ക പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്നും നിർദേശമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ, കണ്ടയിന്മന്റ് സോൺ നിബന്ധനകൾ തുടങ്ങിയവ നിർബന്ധമായും പാലിക്കപ്പെടേണ്ടതാണ്.
നിലവിലെ ഓൺലൈൻ/ഡിജിറ്റൽ ക്ലാസ്സുകൾ, തുടർപഠന പിന്തുണാ പ്രവർത്തനങ്ങൾ എന്നിവ അധ്യാപകർ തുടരേണ്ടതാണ്.

പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങൾ
കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്ത
ണ്ടതാണ്. സ്കൂളുകളിലെ എല്ലാ അധ്യാപകരും അനധ്യാപകരും സ്കൂൾ തുറക്കുന്നതിന് മുമ്പ് രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ രഖകൾ ബന്ധപ്പെട്ട മേലധികാരിക്ക് സമർപ്പിക്കേണ്ടതാണ്. ആയതിനാൽ രണ്ട് വാക്സിനേഷൻ പൂർത്തിയാക്കാത്ത അദ്ധ്യാപകർ /അനദ്ധ്യാപകർ ഉണ്ടെങ്കിൽ ഉടനടി രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കേണ്ടതാണ്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ എല്ലാ ജീവനക്കാരും പാലിക്കേണ്ടതാണ്.

0 Comments

Related News